പ്രതീകാത്മ ചിത്രം | Photo: REUTERS
പുതുച്ചേരി: നിയമസഭാ തിരഞ്ഞെടുക്കുന്ന പുതുച്ചേരിയില്‍ തിരഞ്ഞെടുപ്പ് ഫ്‌ളൈയിംഗ് സ്‌കോഡിന്റെ കർശന പരിശോധന. അനധികൃതമായി സൂക്ഷിച്ച രണ്ട് കോടി രൂപയും 30,000 സെറ്റ് ടോപ് ബോക്‌സുകളും പിടിച്ചെടുത്തു. പുതുച്ചേരിയിലെ ഒരു വീട്ടില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്.
കതിര്‍കമം, തട്ടാന്‍ചാവടി. ഇന്ദിരാ നഗര്‍ എന്നിവിടങ്ങളിലെ ഫ്‌ളെയിംഗ് സ്‌കോഡുകള്‍ സംയുക്തമായാണ് റെയ്ഡ് നടത്തിയത്. പണവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും പണം ഉള്‍പ്പെടെ പിടിച്ചെടുത്തവ വോട്ടര്‍മാരെ സ്വാധീനിക്കാനായി ഉപയോഗിക്കാനാണോ എന്ന് സംശയിക്കുന്നതായും പുതുച്ചേരി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.
പണം കൂടുതല്‍ പരിശോധനകള്‍ക്കായി ആദായ നികുതി വകുപ്പിന് കൈമാറിയതായി തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.
Content Highlight: ₹ 2 Crore Cash, 30,000 Set-Top Boxes seized from Puducherry
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..