അഗര്‍ത്തല: കൊറോണ വൈറസ് ബാധിതരായ രണ്ട് രോഗികളുടെയും പരിശോധന ഫലം നെഗറ്റീവ്  ആയതോടെ കൊറോണയില്‍ നിന്ന് മുക്തി നേടി ത്രിപുര. മുഖ്യമന്ത്രി ബിപ്ലബ്‌ കുമാര്‍ ദേബാണ് ഇക്കാര്യം അറിയിച്ചത്. 

രണ്ടാമത്തെ കൊറോണ രോഗിയുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നെഗറ്റീവ് ആണ് ഫലം. ഇതോടെ കൊറോണ വൈറസില്‍ നിന്ന് മുക്തി നേടിയിരിക്കുകയാണ് സംസ്ഥാനം. എല്ലാവരും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.- അദ്ദേഹം ട്വീറ്റ് ചെയ്തു.

 

ആദ്യ കൊറോണ വൈറസ് ബാധിതയായ രോഗിയുടെ പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഏപ്രില്‍ 16 ന് ആശുപത്രി വിട്ടിരുന്നു. രണ്ടാമത്തെ രോഗിയുടെ ഫലം വ്യാഴാഴ്ചയാണ് നെഗറ്റീവ് ആയത്. വെള്ളിയാഴ്ചത്തെ പരിശോധനയിലും ഫലം നെഗറ്റീവ് ആവുകയാണെങ്കില്‍ ഇയാളെ വീട്ടിലേക്ക് വിടും. 

അതേസമയം  ത്രിപുരയില്‍ 111 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കൂടാതെ 227 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.

Content Highlights: 2 covid patients test negative tripura free from covid