സുപ്രീംകോടതിയില്‍ ചൂടേറിയ വാദങ്ങള്‍; നിര്‍ണായക നിമിഷങ്ങള്‍ക്കിടെ നഗരങ്ങളുടെ പേര് മാറ്റി ഉദ്ധവ്‌


ഉദ്ധവ് താക്കറേ| Photo: PTI

മുംബൈ: മഹാരാഷ്ട്രയിലെ രണ്ട് നഗരങ്ങളുടെ പേര് മാറ്റുന്നതിന് അംഗീകാരം നല്‍കി ഉദ്ധവ് താക്കറെ സര്‍ക്കാര്‍. ഔറഗാംബാദിന്റെ പേര് സംഭാജിനഗര്‍ എന്നും ഉസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നുമാണ് പേര് മാറ്റിയത്. നവി മുംബൈയിലെ പുതിയ വിമാനത്താവളത്തിന് ഡി.ബി. പാട്ടീലിന്റെ പേര് നല്‍കാനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.

രാഷ്ട്രീയപ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയില്‍ ഉദ്ധവ് സര്‍ക്കാര്‍ നാളെ വിശ്വാസവോട്ടെടുപ്പ് നേരിടാനിരിക്കെയാണ് തിരക്കിട്ട നീക്കം. വിശ്വാസം തെളിയിക്കാനായില്ലെങ്കില്‍ ഉദ്ധവ് സര്‍ക്കാര്‍ രാജി പ്രഖ്യാപിക്കേണ്ടിവരും. വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം തുടരുന്നതിനിടെയിലൂടെയാണ്‌ പേര് മാറ്റല്‍ നീക്കങ്ങള്‍.

സംസ്ഥാനത്തെ രണ്ട് നഗരങ്ങളുടെ പേര് മാറ്റണമെന്നത് സേന ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണ്. മറാത്ത രാജാവ് ഛത്രപതി ശിവജിയുടെ മൂത്ത മകനാണ് സംഭാജി. ഹൈദരാബാദിന്റെ ഏറ്റവും ഒടുവിലത്തെ രാജാവായ മിര്‍ ഉസ്മാന്‍ അലി ഖാനില്‍ നിന്നാണ് ഉസ്മാനാബാദ് എന്ന പേരുണ്ടായത്. ഹൈദരാബാദിന്റെ സമീപത്തുള്ള പുരാതനഗുഹയായ ധാരാശിവിന്റെ പേര് ഈ നഗരത്തിന് നല്‍കണമെന്നതും സേന നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഗവര്‍ണര്‍ ബി.എസ്.കോഷ്യാരി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് നാളെ വിശ്വാസം തെളിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെ ചോദ്യം ചെയ്ത് കൊണ്ട് ശിവസേന സമര്‍പ്പിച്ച ഹര്‍ജിയിലാണ് വാദം നടക്കുന്നത്.

മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വിയാണ് ശിവസേന ഔദ്യോഗിക വിഭാഗത്തിനായി ഹാജരായത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മഹാരാഷ്ട്ര ഗവര്‍ണര്‍ക്കും മുതിര്‍ന്ന അഭിഭാഷകന്‍ നീരജ് കിഷന്‍ കൗള്‍ വിമതശിവസേന നേതാവ് ഏക്‌നാഥ് ഷിന്ദേയ്ക്കും വേണ്ടി ഹാജരായി.

ഷിന്ദേ അടക്കം 16 സേന എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള ഡെപ്യൂട്ടി സ്പീക്കറുടെ നോട്ടീസില്‍ ജൂലയ് 11 വരെ തുടര്‍ നടപടികള്‍ സ്വീകരിക്കരുതെന്ന് സുപ്രീംകോടതിയുടെ ഇതേ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഡെപ്യൂട്ടി സ്പീക്കറുടെ അയോഗ്യ നോട്ടീസിനെതിരെ ഷിന്ദേ നല്‍കിയ ഹര്‍ജിയിലായിരുന്നു ഈ ഉത്തരവ്. ഈ ഹര്‍ജി ജൂലായ് 12-ന് കോടതി വാദം കേള്‍ക്കും. അതുവരെ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്നാണ് നിര്‍ദേശം.

കോടതിയുടെ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ 16 എംഎല്‍എമാരെ ജൂണ്‍ 21-ന് തന്നെ അയോഗ്യരായി കണക്കാക്കും. അത്തരത്തിലുള്ള അയോഗ്യരാക്കപ്പെടുന്ന എംഎല്‍എമാര്‍ എങ്ങനെ വ്യാഴാഴ്ചത്തെ വിശ്വാസ വോട്ടെടുപ്പില്‍ വോട്ട് ചെയ്യുമെന്നും സിങ്‌വി വാദിച്ചു.

വിശ്വസ വോട്ടെടുപ്പിന് ഗവര്‍ണര്‍ അനാവശ്യ തിടുക്കം കാട്ടി. മുഖ്യമന്ത്രിയെ വിളിച്ച് വരുത്തുകയോ ചര്‍ച്ച നടത്തുകയോ ചെയ്തില്ല. പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശം അനുസരിച്ച് കൊണ്ടാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം വാദിച്ചു.




Watch Video

Content Highlights: 2 Cities, Airport Renamed: Uddhav Thackeray's Moves As He Faces Vote

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented