ശ്രീനഗർ: ശ്രീനഗറിലുണ്ടായ തീവ്രവാദി അക്രമണത്തിൽ രണ്ട് ബിഎസ്എഫ് ജവാൻമാർ വീരമൃത്യു വരിച്ചു. സൗര മേഖലയിൽ പിക്കറ്റ് ഡ്യൂട്ടിയിലുള്ള ജവാൻമാരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.

ബൈക്കിലെത്തിയ തീവ്രവാദി സംഘമാണ് ജവാൻമാർക്ക് നേരേ അക്രമണം നടത്തിയത്. സമീപ പ്രദേശങ്ങളിൽ ഇവരെ കണ്ടെത്താനുള്ള തിരച്ചിൽ സൈന്യം തുടരുകയാണ്.

അക്രമണത്തിന് ശേഷം സംഭവ സ്ഥലത്തുനിന്നും ജവാൻമാരുടെ തോക്കുകൾ കൈക്കലാക്കിയാണ് തീവ്രവാദികൾ രക്ഷപ്പെട്ടത്.

content highlights:2 BSF personnel killed in Kashmir