കശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെ വീണ്ടും തീവ്രവാദി ആക്രമണം, ഒരാള്‍ കൊല്ലപ്പെട്ടു


പ്രതീകാത്മക ചിത്രം | Photo: AP

ശ്രീനഗർ:ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ കശ്മീരി പണ്ഡിറ്റ് സഹോദരങ്ങള്‍ക്ക് തീവ്രവാദികളുടെ വെടിയേറ്റു. വെടിയേറ്റവരില്‍ ഒരാള്‍ തല്‍ക്ഷണം മരിച്ചു. സഹോദരനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചു

ഷോപ്പിയാൻ ജില്ലയിലെ ആപ്പിൾ തോട്ടത്തിൽ വെച്ചായിരുന്നു വെടിവെയ്പ് ഉണ്ടായത്. സുനിൽകുമാർ ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരൻ പിന്റു കുമാറാണ് വെടിയേറ്റ് ചികിത്സയിലുള്ളത്‌.


മൂന്ന് മാസങ്ങൾക്ക് മുമ്പ് ബുഡ്ഗാമിൽ കശ്മീരി പണ്ഡിറ്റിനെ സർക്കാർ ഓഫീസിൽ വെച്ച് തീവ്രവാദികൾ കൊലപ്പെടുത്തിയിരുന്നു. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ ആക്രമണമുണ്ടായിരിക്കുന്നത്.

ഷോപിയാനിലെ ചോതിപോര പ്രദേശത്താണ് തീവ്രവാദികളുടെ ആക്രമണം ഉണ്ടായത്. ആപ്പിൾ തോട്ടത്തിൽ ഉണ്ടായിരുന്ന പ്രദേശവാസികൾക്ക് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു.

കഴിഞ്ഞ ഒക്ടോബർ മുതൽ ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ച് കശ്മീരിൽ ആക്രമണങ്ങള്‍ കൂടി വരുന്നതായാണ് റിപ്പോര്‍ട്ട്‌. കശ്മീരി പണ്ഡിറ്റുകൾക്ക് നേരെയാണ് ആക്രമണങ്ങളിൽ ഏറെയും നടക്കുന്നത്.

ഒക്ടോബറിൽ മാത്രം അഞ്ചു പേരാണ് അഞ്ച് ദിവസത്തിനുള്ളിൽ കൊല്ലപ്പെട്ടത്. കശ്മീരി പണ്ഡിറ്റുകൾക്ക് പുറമെ ഒരു സിഖുകാരനും രണ്ട് കുടിയേറ്റക്കാരായ ഹിന്ദു വിഭാഗത്തിലുള്ളവരുമായിരുന്നു അഞ്ച് ദിവസത്തിനിടെ അന്ന്‌ കൊല്ലപ്പെട്ടത്.

Content Highlights: 2 Brothers, Kashmiri Pandits, Shot By Terrorists In Orchard, 1 Dies


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented