Photo: Pics4news
മുംബൈ: മുംബൈയിലും കൊല്‍ക്കത്തയിലും വ്യാജ കോവിഡ് വാക്‌സിന്‍ നല്‍കി നടന്നത് വന്‍തട്ടിപ്പ്. മുംബൈയില്‍ 2000ത്തോളം പേരും കൊല്‍ക്കത്തയില്‍ 500 പേരും വ്യാജ വാക്‌സിന്‍ കുത്തിവെപ്പിന് വിധേയരായി. വികലാംഗകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും.
വ്യാജ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തി കോവിഡ് വാക്‌സിനാണെന്ന് ധരിപ്പിച്ച് ആളുകളില്‍ കുത്തിവെച്ചത് ഉപ്പു വെള്ളമായിരിക്കാമെന്ന് മുംബൈ പോലീസ് പറഞ്ഞു. കേസില്‍ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 10 പേര്‍ മുംബൈയില്‍ അറസ്റ്റിലായി.
പിടിയിലായ തട്ടിപ്പു സംഘത്തില്‍ നിന്ന് 12.4 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഘം മുംബൈയില്‍ എട്ട് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ കൂടി സംഘടിപ്പിച്ചിട്ടുണ്ടെന്നും ജോയിന്റ് കമ്മീഷണര്‍ വിശ്വാസ് പട്ടീല്‍ പറഞ്ഞു.
കൊല്‍ക്കത്തയില്‍ വ്യാജ വാക്‌സിന്‍ സ്വീകരിച്ച 500 പേരില്‍ 250ഓളം പേര്‍ വികലാംഗകരും ട്രാന്‍സ്‌ജെന്‍ഡറുകളുമാണ്. തട്ടിപ്പ് നടത്തിയ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാജ കോവിഷീല്‍ഡ് സ്റ്റിക്കര്‍ ഒട്ടിച്ച വാക്‌സിന്‍ ബോട്ടിലുകളാണ് തട്ടിപ്പുകാരില്‍ നിന്ന് പിടിച്ചെടുത്തതെന്നും കൊല്‍ക്കത്ത പോലീസ് അറിയിച്ചു.
content highlights: 2,000 In Mumbai Given Fake Vaccines, Another 500 In Kolkata
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..