ഗുജറാത്ത് റിസോര്‍ട്ടിനെതിരേ കേസ്, ചാക്കിട്ടു പിടിത്തം ഒഴിവാക്കാന്‍ എംഎല്‍എമാര്‍ രാജസ്ഥാനിലേക്ക്


Photo: PTI

അഹമ്മദാബാദ്: രാജ്യസഭാ ഇലക്ഷന് മുന്നോടിയായി 19 കോണ്‍ഗ്രസ്സ് എംഎല്‍എമാരെ രാജസ്ഥാനിലെ റിസോര്‍ട്ടിലേക്ക് മാറ്റി. രാജസ്ഥാന്‍ മൗണ്ട് അബുവിലെ വൈല്‍ഡ് വിന്‍ഡ് റിസോര്‍ട്ടിലേക്കാണ് 19 എം.എല്‍.എമാരെ മാറ്റിയിരിക്കുന്നത്. കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാനമാണ് രാജസ്ഥാന്‍.

രാജ്യസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് കൂറുമാറ്റം ഒഴിവാക്കുന്നതിനായാണ് കോണ്‍ഗ്രസ് നേതൃത്വം ശനിയാഴ്ച തങ്ങളുടെ എം.എല്‍.എ.മാരെ മൂന്നു റിസോര്‍ട്ടുകളിലേക്കു മാറ്റിയത്. പ്രതിപക്ഷനേതാവ് പരേശ് ധാനാനിയുടെ നേതൃത്വത്തിലുള്ള എം.എല്‍.എ.മാരാണ് നീല്‍സിറ്റി റിസോര്‍ട്ടിലുള്ളത്.

സൗരാഷ്ട്ര-കച്ച് മേഖലയിലെ എം.എല്‍.എ.മാരെ താമസിപ്പിച്ചിട്ടുള്ള രാജ്‌കോട്ടിലെ നീല്‍സിറ്റി റിസോര്‍ട്ട് ഉടമയ്ക്കും മാനേജര്‍ക്കുമെതിരേ അടച്ചിടല്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനു കേസ് എടുത്തിരുന്നു. അടച്ചിടല്‍ നിയന്ത്രണങ്ങള്‍പ്രകാരം തിങ്കളാഴ്ചവരെ ഹോട്ടലുകളും റസ്റ്റോറന്റുകളും തുറക്കാന്‍ പാടില്ലെന്നിരിക്കേ റിസോര്‍ട്ട് കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ക്കായി തുറന്നുകൊടുത്തതിനെതിരേയാണു നടപടി.

പലതവണയായി എട്ട് എം.എല്‍.എ.മാര്‍ രാജിവെച്ചതോടെ 182 അംഗ സംസ്ഥാന നിയമസഭയിലെ കോണ്‍ഗ്രസ് എം.എല്‍.എ.മാരുടെ എണ്ണം 65 ആയി ചുരുങ്ങി. മൂന്നു എം.എല്‍.എ.മാരാണ് കഴിഞ്ഞദിവസം രാജിവെച്ചത്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്കു മേധാവിത്വമുറപ്പിക്കുന്നതിനുള്ള കുതിരക്കച്ചവടത്തിന്റെ ഭാഗമാണിതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇവരുടെ രാജിയോടെ കക്ഷിബലംവെച്ച് രണ്ടുസീറ്റ് ലഭിക്കേണ്ടിയിരുന്ന കോണ്‍ഗ്രസിന്റെ സാധ്യത ഒന്നായി ചുരുങ്ങുകയായിരുന്നു. ഈ മാസം 19-ന് നാലു രാജ്യസഭാ സീറ്റിലേക്കാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്.

കൂടുതല്‍ എം.എല്‍.എ.മാരെ നഷ്ടമാവാതിരിക്കാനാണ് കോണ്‍ഗ്രസ് ബാക്കിയുള്ളവരെ തിരക്കിട്ട് റിസോര്‍ട്ടുകളിലേക്കു മാറ്റിയത്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയ ഏഴ് എം.എല്‍.എ.മാരൊഴികെ എല്ലാവരും റിസോര്‍ട്ടുകളില്‍ എത്തിച്ചേര്‍ന്നതായും തിരഞ്ഞെടുപ്പു നടക്കുന്ന തീയതിവരെ അവര്‍ റിസോര്‍ട്ടില്‍ തുടരുമെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് ദോശി പറഞ്ഞു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ രണ്ടാംസീറ്റ് സ്വന്തമാക്കാന്‍ ഒരു വോട്ടുകൂടി മതിയെന്ന് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗമാണെന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാനാകില്ലെന്നും ഭൂരിപക്ഷം നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഗുജറാത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് രാജീവ് സതവ് പറഞ്ഞു.

റിസോര്‍ട്ടിനെതിരേ കേസെടുത്തതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍ രംഗത്തെത്തി. അധികാരത്തിന്റെ ശക്തി ഉപയോഗിച്ച് ഭയപ്പെടുത്തുന്നതിലൂടെ ജനങ്ങളുടെ ആവശ്യങ്ങളെ അടിച്ചമര്‍ത്തുകയാണ് ബി.ജെ.പി.യെന്ന് പട്ടേല്‍ പറഞ്ഞു.

content highlights: 19 Gujarat Congress MLAs Moved To Rajasthan Resort

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022

More from this section




Most Commented