
-
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശനിയാഴ്ച സ്ഥിരീകരിച്ച 186 കൊറോണ വൈറസ് ബാധയും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരിലായിരുന്നെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. തങ്ങള്‍ക്ക് രോഗബധയുള്ളതായി രോഗികള്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നും ഇത് കൂടുതല്‍ ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ കോവിഡ-19 വളരെ വേഗത്തിലാണ് പടരുന്നത്. എന്നാല്‍ ഇപ്പോഴും കാര്യങ്ങള്‍ നിയന്ത്രണവിധേയമാണ്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കെജ്രിവാൾ പറഞ്ഞു.
ഏപ്രില്‍ 27 വരെ ഡല്‍ഹിയിലെ ഹോട്ട്സ്പോട്ട് മേഖലകളില്‍ എവിടെയും ഒരുതരത്തിലുള്ള ഇളവുകളും അനുവദിക്കില്ലെന്നും കെജ്രിവാൾ വ്യക്തമാക്കി. വൈറസ് ബാധ പിടിച്ചുനിര്‍ത്തുന്നതിന് കര്‍ശനമായ ലോക്ക്ഡൗണ്‍ ആവശ്യമാണെന്നും കെജ്രിവാൾ പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് ഏപ്രില്‍ 27ന് വീണ്ടും യോഗംചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് ബാധിച്ച് 42 പേരാണ് ഇതുവരെ ഡല്‍ഹിയില്‍ മരിച്ചത്. 1,707 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 72 പേര്‍ക്ക് രോഗം ഭേദമായി.
Content Highlights: 186 Covid-19 cases reported on Saturday were asymptomatic: Arvind Kejriwal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..