ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും അധികം വളര്‍ന്നുകൊണ്ടിരിക്കുന്ന 20 നഗരങ്ങളില്‍ പതിനേഴും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. 2019നും 2035നുമിടയില്‍ വലിയ വളര്‍ച്ച കൈവരിക്കുന്ന നഗരങ്ങളുടെ പട്ടിക ഓക്‌സ്‌ഫോര്‍ഡ് എക്കണോമിക്‌സാണ് പുറത്തുവിട്ടിരിക്കുന്നത്.

ബെംഗളൂരു, ഹൈദരാബാദ്,ചെന്നൈ എന്നീ നഗരങ്ങള്‍ വളര്‍ച്ചയുടെ കാര്യത്തില്‍ ഇപ്പോള്‍ മുന്‍പന്തിയിലാണെന്ന് ഗ്ലോബല്‍ എക്കണോമിക് റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. സൂററ്റാണ് 2019നും 2035നുമിടയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളിലൊന്നാം സ്ഥാനത്തുള്ളത്. ആഗ്ര, ബംഗളൂരു, ഹൈദരാബാദ് എന്നിവ സൂററ്റിനു പിന്നാലെയുണ്ടാവും. നാഗ്പുര്‍, തിരുപ്പുര്‍, രാജ്‌കോട്ട്, തിരുച്ചിറപ്പള്ളി, ചെന്നൈ, വിജയവാഡ എന്നീ നഗരങ്ങളും പട്ടികയിലുണ്ട്.

രത്‌നവ്യാപാരമേഖലയും ഐടി രംഗവുമാണ് സൂററ്റിന്റെ വളര്‍ച്ചയ്ക്ക് കാരണമാകുക. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവയും വിവരസാങ്കേതികവിദ്യയുടെ മേഖലയിലൂടെയാണ് മുന്നിലെത്തുക. ജനസംഖ്യയുടെ കാര്യത്തിലാവട്ടെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ മുംബൈ ഉള്‍പ്പെടുന്നു. 

നിലവില്‍ ലോക സാമ്പത്തികരംഗത്ത് ഒന്നാം സ്ഥാനത്തുള്ള നഗരം ന്യൂയോര്‍ക്കാണ്. ടോക്യോ, ലോസ് ആഞ്ചലീസ്‌, ഷാങ്ഹായി എന്നിവയാണ് പിന്നാലെയുള്ളത്. 

content highlights: 17 of 20 fastest-growing cities in the world will be from India,