ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 16,946 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,05,12,093 ആയി. നിലവില്‍ രാജ്യത്തെ സജീവരോഗികളുടെ എണ്ണം 2,13,603 ആണ്.
കോവിഡ് മരണങ്ങളും ക്രമാനുഗതമായി കുറയുകയാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ 198 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,51,727 ആയി. 17,652 പേര്‍ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തി നേടിയവര്‍ 1,01,46,763 ആയി.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിലും മരണ സംഖ്യയിലും കുറവ് രേഖപ്പെടുത്തുന്നതിനൊപ്പം കോവിഡ് വാക്സിനുകള്‍ വിതരത്തിനായി സംഭരണകേന്ദ്രങ്ങളിലെത്തിയ വാര്‍ത്ത പ്രത്യാശ പകരുന്നതാണ്. ജനുവരി 16 മുതലാണ് രാജ്യത്ത് വാക്‌സിനേഷന്‍ പ്രക്രിയ ആരംഭിക്കുക.
Content Highlights: 16,946 Fresh Covid Cases In India, 1.05 Crore Total Cases So Far