ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,838 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 113 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,819 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,08,39,894 ആയി. 1,57,548 പേരുടെ ജീവന്‍ ഇതുവരെ കോവിഡ് കവര്‍ന്നു.  

ഇതിനോടകം 1,11,73,761 പേര്‍ക്കാണ് രാജ്യത്തുടനീളം കോവിഡ് പിടിപെട്ടത്. ഇതില്‍ 1,76,319 പേര്‍ നിലവില്‍ ചികിത്സയില്‍ തുടരുന്നു. മഹാരാഷ്ട്രയിലാണ് കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത്. 86,359 പേര്‍. തൊട്ടുപിന്നിലുള്ള കേരളത്തില്‍ 44,734 പേരാണ് ചികിത്സയില്‍ തുടരുന്നത്. 

1,80,05,503 പേര്‍ക്ക് ഇതിനോടകം കോവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുത്തുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഐസിഎംആര്‍ കണക്കുപ്രകാരം രാജ്യത്തുടനീളം 21,99,40,742 സാംമ്പിളുകള്‍ ഇതുവരെ പരിശോധിച്ചു. വ്യാഴാഴ്ച മാത്രം 7,61,834 പേരുടെ സാംമ്പിളുകള്‍ പരിശോധിച്ചു.

content highlkights: 16,838 new coronavirus infections in India, 113 deaths in last 24 hrs