പട്ന: ആടുമേയ്ക്കാനായി പോയ മൂകയും ബധിരയുമായി പതിനഞ്ചുകാരിയെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയതായി പരാതി. ബിഹാറിലെ ഹര്‍ലാഖി പോലീസ് സ്‌റ്റേഷന്‍ പരിധിയിലുളള കൗവാഹ ബര്‍ഹി ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടി തങ്ങളെ തിരിച്ചറിയാതിരിക്കാനായി അക്രമികള്‍ മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് പെണ്‍കുട്ടിയുടെ കണ്ണുകളില്‍ കുത്തി പരിക്കേല്‍പ്പിച്ചിട്ടുമുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തതായി എസ്.പി.സത്യപ്രകാശ് അറിയിച്ചു.
അക്രമത്തിനിരയായ പെണ്‍കുട്ടിക്കൊപ്പം വേറേയും കുട്ടികളുണ്ടായിരുന്നു. ഇവരാണ് സംഭവം പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അയല്‍ഗ്രാമമായ മനോഹര്‍പുരിലെ തരിശുഭൂമിയില്‍ നിന്നാണ് പെണ്‍കുട്ടിയെ അവശ നിലയില്‍ കണ്ടെത്തിയത്. പിന്നീട് പെണ്‍കുട്ടിയെ മധുവാഹി സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണുകള്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നും എന്നാല്‍ കാഴ്ച ശക്തി പൂര്‍ണമായി നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്നും പെണ്‍കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു.
Content Highlights: 15-Year-Old Deaf, Mute Girl Brutally Gangraped,
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..