140 മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം തുലാസില്‍; 40 എണ്ണത്തിനെതിരെ നടപടി


1 min read
Read later
Print
Share

Representative Image| Photo: Canva.com

ന്യൂഡല്‍ഹി: ചട്ടങ്ങള്‍ പാലിക്കാത്തതും മികവ് പ്രകടിപ്പിക്കാത്തതുമായ രാജ്യത്തെ 150 ഓളം മെഡിക്കല്‍ കോളേജുകള്‍ക്ക് ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം നഷ്ടപ്പെടാന്‍ സാധ്യത. ഇത്തരത്തില്‍ 40 മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം ഇതിനോടകം നഷ്ടപ്പെട്ടു കഴിഞ്ഞു. ചട്ടങ്ങള്‍ പാലിക്കാത്ത ഗുജറാത്ത്, അസം, പുതുച്ചേരി, തമിഴ്‌നാട്, പഞ്ചാബ്, ആന്ധ്രപ്രദേശ്, ത്രിപുര, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോളേജുകളാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്റെ റഡാറിലുള്ളത്.

കമ്മീഷന്റെ മെഡിക്കല്‍ വിദ്യാഭ്യാസ ബോര്‍ഡ് ഒരു മാസത്തിലേറെയായി നടത്തി വന്ന പരിശോധനയിലാണ് കോളേജുകള്‍ ചട്ടങ്ങള്‍ പാലിക്കാത്തതും മറ്റും ബോധ്യപ്പെട്ടത്. സിസിടിവി ക്യാമറകള്‍, ആധാര്‍ ബന്ധിപ്പിച്ച ബയോമെട്രിക് ഹാജര്‍ നടപടിക്രമങ്ങളിലെ അപാകതകള്‍ തുടങ്ങിയ കാര്യങ്ങളിലാണ്‌ പോരായ്മകള്‍ വെളിപ്പെട്ടത്.

കൃത്യമായി ക്യാമറ സ്ഥാപിക്കലും അവയുടെ പ്രവര്‍ത്തനവും ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ കോളേജുകള്‍ പാലിക്കുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. ബയോമെട്രിക് സൗകര്യം കൃത്യമായി പ്രവര്‍ത്തിച്ചിരുന്നില്ല. ഫാക്കല്‍റ്റികളിലെ പല തസ്തികകളും ഒഴിഞ്ഞുകിടക്കുന്നതായും പരിശോധനയില്‍ കണ്ടെത്തി.

അംഗീകാരം നഷ്ടപ്പെട്ട കോളേജുകള്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കുന്നിതിനായി 30 ദിവസത്തെ സമയം എന്‍എംസി അനുവദിച്ചിട്ടുണ്ട്. അപ്പീല്‍ തള്ളിയാല്‍ ഇവര്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ സമീപിക്കാനാകും. മാനദണ്ഡങ്ങള്‍ പാലിക്കാത്ത മെഡിക്കല്‍ കോളേജുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 2014ന് ശേഷം രാജ്യത്ത് മെഡിക്കല്‍ കോളേജുകള്‍ ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്.

Content Highlights: 150 Medical Colleges May Lose Recognition, 40 Already Penalised

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sukha Duneke

1 min

ഖലിസ്ഥാൻ ഭീകരവാദി കാനഡയിൽ കൊല്ലപ്പെട്ടു: കൊലപാതകം ഇന്ത്യ - കാനഡ ബന്ധം ഉലയുന്നതിനിടെ

Sep 21, 2023


modi, trudeau

1 min

കടുത്ത നടപടിയുമായി ഇന്ത്യ; കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവച്ചു

Sep 21, 2023


adhir ranjan chowdhury

ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് 'മതനിരപേക്ഷത' നീക്കംചെയ്തു; സർക്കാരിനെതിരേ ആരോപണവുമായി കോണ്‍ഗ്രസ്‌

Sep 20, 2023


Most Commented