മധ്യപ്രദേശില്‍ ട്രക്കും ബസ്സും കൂട്ടിയിടിച്ച് 15 മരണം; നിരവധി പേര്‍ക്ക് പരിക്ക്


ദീപാവലി ആഘോഷിക്കാന്‍ ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലേക്ക് പോവുന്നതിനിടെയാണ് അപകടമുണ്ടായത്.

അപകടത്തിൽ പെട്ട ബസ്സും ട്രക്കും |Photo:ANI

റിവ: മധ്യപ്രദേശിലെ റിവയില്‍ ട്രക്കും ബസ്സും കൂട്ടിയിടിച്ച് 15 തൊഴിലാളികള്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏതാണ്ട് നൂറോളം ആളുകള്‍ ബസ്സിലുണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലുള്ള തങ്ങളുടെ വീടുകളിലേക്ക് ദീപാലി അവധി ആഘോഷിക്കാന്‍ പോവുന്നവരാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാത്രി പത്തിനും പതിനൊന്നിനും ഇടയ്ക്കാണ് അപകടം നടന്നത്.

മറ്റൊരു അപകടത്തില്‍ പെട്ട് ദേശീയപാതയില്‍ കുടുങ്ങിയതായിരുന്നു ട്രക്ക്. ഇതിന് പുറകിലേക്ക് ബസ്സ് ഇടിച്ചുകയറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവരെ റിവയിലെ സഞ്ജയ്ഗാന്ധി ആശുപത്രിയിലും മറ്റുള്ളവരെ സുഹാഗിയിലെ മറ്റൊരു ആശുപത്രിയിലും പ്രവേശിപ്പിച്ചു. മധ്യപ്രദേശിലെ കട്നിയില്‍ നിന്നാണ് ഗൊരഖ്പുരിലേക്ക് തൊഴിലാളികള്‍ ബസ് കയറിയത്. ഹൈദരാബാദില്‍ നിന്ന് പ്രത്യേക ബസില്‍ കട്‌നിയിലെത്തിയ ശേഷം അവിടുന്ന് മറ്റൊരു ബസില്‍ ഗൊരഖ്പുരിലക്ക് തിരിക്കുകയായിരുന്നു. വഴിയാത്രക്കാരാണ് അപകട വിവരം പോലീസിനെ അറിയിച്ചത്.



സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ടെന്നും അതിന് ശേഷമേ അപകടത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാവുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഖേദം പ്രകടിപ്പിച്ചു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50000 രൂപയും നല്‍കും.

Content Highlights: 15 UP Labourers Going Home For Diwali Dead In Madhya Pradesh Bus Accident


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented