എത്തിയത് 15 ഭീകരർ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചു; പിടിയിലായ ഭീകരന്റെ വെളിപ്പെടുത്തൽ


പ്രതീകാത്മക ചിത്രം | AFP

കൊൽക്കത്ത: ബംഗ്ലാദേശ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ജമാഅത് ഉൾ മുജാഹിദീനിൽ പെട്ട 15ഓളം ഭീകരർ രാജ്യത്ത് നുഴഞ്ഞു കയറിയതായി കൊൽക്കത്ത സ്പെഷ്യൽ ടാസ്ക് ഫോഴ്സ്. കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ നിന്ന് മൂന്ന് ഭീകരരെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് വിവരങ്ങൾ പുറത്ത് വന്നത്.

ബംഗ്ലാദേശിൽ നിന്ന് പശ്ചിമബംഗാൾ വഴിയാണ് ഭീകരർ നുഴഞ്ഞു കയറിയത്. പത്തോളം ഭീകരർ ജമ്മു കശ്മീർ അടക്കമുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോയി. രണ്ടുപേർ ഇപ്പോഴും പശ്ചിമ ബംഗാളിൽ ഉണ്ട്.

പശ്ചിമ ബംഗാളിലുള്ള ഷെയ്ഖ് സക്കീൽ, സലീം മുൻഷി എന്നിവർക്ക് വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അറസ്റ്റിലായ മൂന്ന് ഭീകരരുടെ കൂടെ പശ്ചിമബംഗാളിൽ ഉണ്ടായവരാണ് ഇവർ. ഭീകരർക്ക് വേണ്ടി ആധാർ കാർഡ്, താമസം തുടങ്ങിയ സൗകര്യങ്ങൾ ചെയ്ത് കൊടുത്തത് സക്കീൽ ആണ്. ജമാഅത് ഉൾ മുജാഹിദീൻ തലവൻ അൽ അമീന്റെ നിർദേശപ്രകാരമാണ് ഇവർ രാജ്യത്ത് എത്തിയതെന്ന് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് വ്യക്തമാക്കി.

അറസ്റ്റിലായ നാജി ഉ റഹ്മാൻ, റബി ഉൽ ഇസ്ലാം, സാബിർ എന്നീ ഭീകരരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പഴങ്ങൾ, കൊതുകു വലകൾ വിൽക്കുന്നവരായിട്ടായിരുന്നു ഇവർ വെസ്റ്റ് ബംഗാളിൽ കഴിഞ്ഞിരുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രാഥമിക വിവരങ്ങൾ മാത്രമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്നും സ്പെഷ്യൽ ടാസ്ക് ഫോഴ്സ് പറഞ്ഞു.

2016ൽ ധാക്കയിലെ കഫെയിൽ വെച്ച് നടന്ന ഭീകരാക്രമണത്തിന് പിന്നിൽ ജമാഅത് ഉൾ മുജാഹിദീൻ ആയിരുന്നു. ആക്രമണത്തിൽ 17 വിദേശികൾ ഉൾപ്പെടെ 22 പേരാണ് കൊല്ലപ്പെട്ടത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022

Most Commented