ശ്രീനഗര്‍: ഏപ്രിൽ 10 വെള്ളിയാഴ്ച നിയന്ത്രണ രേഖയ്ക്ക് സമീപം വെടിനിർത്തൽ കരാർ ലംഘിച്ച പാകിസ്താൻ സൈന്യത്തിന് ഇന്ത്യ നൽകിയ തിരിച്ച‍ടിയിൽ എട്ട് തീവ്രവാദികളും 15 പാക് സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിയന്ത്രണരേഖയ്ക്ക് സമീപം കേരന്‍ സെക്ടര്‍ ദുത്‌നിയലില്‍ ലോഞ്ച് പാഡിനു നേരെ ഇന്ത്യന്‍ സേന നടത്തിയ പീരങ്കി ആക്രമണത്തിലാണ് പാക് ഭാഗത്ത് കനത്ത നാശനഷ്ടമുണ്ടായത്. 

ദിവസങ്ങളായി ദുത്‌നിയലില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു. ഏപ്രില്‍ അഞ്ചിന് നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരർ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ഭീകരരില്‍ മൂന്ന് പേര്‍ ജമ്മു കശ്മീരില്‍ നിന്നുള്ളവരും രണ്ട് പേര്‍ ജെയ്‌ഷെ മുഹമമ്ദ് ഭീകരരുമാണെന്ന് സൈന്യം സ്ഥിരീകരിച്ചിരുന്നു.  

ഏപ്രിൽ 10 ന് പാക് ക്യാമ്പുകൾ തകർക്കുന്നതിന്റെ വീഡിയോയും ഇന്ത്യൻ സൈന്യം പുറത്തു വിട്ടിരുന്നു. ദുത്‌നിയലിലും ഷാര്‍യിലും ഷാഹ്‌ക്കോട്ടിലും ഇന്ത്യ വെടിയുതിര്‍ത്തുവെന്നും നാല് സാധാരണ പൗരന്മാർ കൊല്ലപ്പെട്ടതെന്നുമാണ് പാക് വാദം. 

 

Content Highlights: 15 Pak soldiers, 8 terrorists killed in Army’s LoC action, says intel report