റാണാ ഗുരുജീത്ത് സിങ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു| Photo: ANI
ചണ്ഡിഗഢ്: പഞ്ചാബില്‍ ചരണ്‍ജിത്ത് സിങ് ചന്നിയുടെ മന്ത്രിസഭയില്‍ ആറ് പുതുമുഖങ്ങളും. കഴിഞ്ഞ മന്ത്രിസഭയിലെ ചിലരെ ഒഴിവാക്കുകയും മറ്റുചിലരെ നിലനിര്‍ത്തുകയും ചെയ്തു. ഇതോടെ 15 അംഗങ്ങളുള്ള മന്ത്രിസഭയാണ് നിലവിലുണ്ടാവുക.
സംസ്ഥാനത്ത് ഏതാനും മാസങ്ങള്‍ക്കകം നിയമസഭ തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് മന്ത്രിസഭയിലെ ഈ അഴിച്ചുപണി. പുറത്താക്കപ്പെട്ട മന്ത്രിമാര്‍ക്കിടയില്‍ അസ്വാരസങ്ങള്‍ ഉടലെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
അമരീന്ദര്‍ സിങ് മന്ത്രിസഭയിലെ അംഗമായിരുന്ന റാണാ ഗുരുജീത്ത് സിങും പുതിയ മന്ത്രിസഭയില്‍ ഇടം പിടിച്ചിട്ടുണ്ട്. പഞ്ചാബിലെ ഏറ്റവും ധനികനായ എം.എല്‍.എമാരില്‍ ഒരാളായ റാണാ ഗുരുജീത്തിനെ അഴിമതി ആരോപണത്തെ തുടര്‍ന്ന് മന്ത്രിസഭിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
ഇദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കുന്നത് സംസ്ഥാനത്ത് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. റാണാ ഗുരുജീത്തിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആറ് എം.എല്‍.എമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കത്തെഴുതിയട്ടുണ്ട്.
Content Highlights: 15 Ministers In New Punjab Cabinet Under Chief Minister Charanjit Channi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..