സുപ്രീം കോടതി| Photo: ANI
ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സികളായ സിബിഐ, ഇഡി എന്നിവയെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന് ആരോപിച്ച് 14 പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിച്ചു.
പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി നല്‍കിയ ഹര്‍ജി ഏപ്രില്‍ അഞ്ചിന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.
കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി തുടങ്ങി 14 രാഷ്ട്രീയ പാര്‍ട്ടികള്‍ ആണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി സിബിഐ, ഇഡി തുടങ്ങി അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന അറസ്റ്റിന് മാര്‍ഗ്ഗ രേഖ തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.
ഹര്‍ജി അടിയന്തിയന്തിരമായി കേള്‍ക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. ഈ ആവശ്യത്തെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി ഏപ്രില്‍ അഞ്ചിന് കേള്‍ക്കാന്‍ തീരുമാനിച്ചത്.
Content Highlights: 14 Opposition Parties Go To Supreme Court Alleging Misuse Of Agencies
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..