ചത്തീസ്ഗഢില്‍ 14 മാവോയിസ്റ്റുകളെ സൈന്യം വെടിവെച്ചു കൊന്നു


ഞായറാഴ്ച്ച വൈകിട്ട് ആരംഭിച്ച വെടിവെപ്പ് ഇപ്പോഴും തുടരുന്നതായാണ് വിവരം.

റായ്പൂര്‍: ചത്തീസ്ഗഢിലെ സുകുമ ജില്ലയില്‍ സുരക്ഷാ സേനയുമായി നടന്ന വെടിവെപ്പില്‍ 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ സൈന്യത്തിന് മുമ്പാകെ കീഴടങ്ങി. സംസ്ഥാന തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 390 കിലോമീറ്റര്‍ അകലെയുള്ള ഗൊള്ളപ്പള്ളിക്കും കൊണ്ടയ്ക്കും സമീപമുള്ള വനപ്രദേശത്തിലാണ് വെടിവപ്പ് നടന്നത്. ഞായറാഴ്ച്ച വൈകിട്ട് ആരംഭിച്ച വെടിവെപ്പ് ഇപ്പോഴും തുടരുന്നതായാണ് വിവരം.

200 ല്‍ അധികം മാവോയിസ്റ്റുകള്‍ ഈ വനപ്രദേശത്ത് തമ്പടിച്ചിട്ടുണ്ടെന്നാണ് വിവരം. 16 തോക്കുകള്‍ ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. മറ്റുള്ള മാവോയിസ്റ്റുകളെ കൂടി കണ്ടെത്താനായി പ്രദേശത്താകെ തിരച്ചില്‍ നടത്തുകയാണ് സൈന്യം. ജില്ലാ റിസര്‍വ് ഗാര്‍ഡ്, സി.ആര്‍.പി.എഫ് പാരാമിലിട്ടറി, സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് എന്നീ സൈനിക വിഭാഗങ്ങള്‍ ചേര്‍ന്നാണ് ഓപ്പറേഷന്‍ നടത്തിയത്.

മാവോയിസ്റ്റുകളുടെ യോഗം നടക്കുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സൈന്യം വനപ്രദേശം വളഞ്ഞത്. ജൂലൈയില്‍ ബീജാപ്പൂരില്‍ നടന്ന വെടിവെപ്പില്‍ എട്ട് മാവോയിസ്റ്റുകളെ സൈന്യം വധിച്ചിരുന്നു.

content highlights:14 Maoists killed in encounter in Chhattisgarh forest

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


mathrubhumi

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022

Most Commented