ജാർഖണ്ഡിലെ ബഹുനില കെട്ടിടത്തിൽ വൻതീപിടിത്തമുണ്ടായപ്പോൾ
റാഞ്ചി: ജാര്‍ഖണ്ഡിലെ ധന്‍ബാബിദിലുള്ള ബഹുനില കെട്ടിടത്തില്‍ വന്‍തീപിടിത്തം. 14 പേര്‍ മരിക്കുകയും ഒട്ടേറെ പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. നിരവധി ആളുകള്‍ കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.
ധന്‍ബാദിലെ ജോറാഫകിലുള്ള ആശിര്‍വാദ് ടവര്‍ അപ്പാര്‍ട്ട്‌മെന്റില്‍ വൈകീട്ട് ആറ് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയാണിത്.
ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയിരുന്നുവെന്ന് ധന്‍ബാദ് എസ്എസ്പി സഞ്ജീവ് കുമാര്‍ പറഞ്ഞു. 'തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും അറിവായിട്ടില്ല. ഞങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു' അദ്ദേഹം പറഞ്ഞു.
Content Highlights: 14 Dead In Massive Fire At Multi-Storey Building In Jharkhand's Dhanbad
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..