ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഇറ്റാഹില്‍ ട്രക്ക് റോഡരികിലെ കനാലിലേക്ക് മറിഞ്ഞ് 14 പേര്‍ മരിച്ചു. 28 പേര്‍ക്ക് പരിക്കേറ്റു.

ഇറ്റാഹ് ജില്ലയിലെ ജലേസര്‍ മേഖലയിലായില്‍ രാവിലെ മൂന്നു മണിയോടെയായിരുന്നു അപകടം.  അപകട കാരണ വ്യക്തമായിട്ടില്ല. 

ജലേസര്‍ നാഗാ ലാല്‍ സിങ്ങില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയവരാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരെല്ലാം ആഗ്ര ജില്ലയിലെ നഗരിയ ഗ്രാമവാസികളാണ്.

റോഡരികിലുള്ള കൈവരി തകര്‍ത്ത് ട്രക്ക് കനാലിലേക്ക് പതിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.