ന്യൂഡല്‍ഹി: ഇന്ത്യയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 14,545 പേര്‍ക്ക്. ചികിത്സയിലിരുന്ന 18,002 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 163 പേര്‍ കോവിഡ് മൂലം മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1,06,25,428 ആണ്. രോഗമുക്തരുടെ ആകെ എണ്ണം 1,02,83,708 ആയി. 1,88,688 ആക്ടീവ് കേസുകളും ഇന്ത്യയിലുണ്ട്. കോവിഡ് ബാധിച്ച് ഇതുവരെ ഇന്ത്യയില്‍ 1,53,032 പേരാണ് മരിച്ചത്.

Content Highlights: 14,545 Fresh COVID-19 Cases In India