പ്രതീകാത്മക ചിത്രം | Photo: Getty Images
ചണ്ഡീഗഢ്: പഞ്ചാബിലെ ഗുര്ദാസ്പുരില് പതിമൂന്നുവയസ്സുകാരന്റെ ചെവി അയല്ക്കാരന്റെ വളര്‍ത്തുനായ കടിച്ചുപറിച്ചു. പിറ്റ്ബുള്‍ ഇനത്തില്‍പെട്ട വളര്‍ത്തുനായയാണ് കുട്ടിയെ ആക്രമിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം.
പിതാവിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് വരുകയായിരുന്നു കുട്ടി. ഈ സമയം ഉടമസ്ഥനൊപ്പം ഗേറ്റില്‍ നില്‍ക്കുകയായിരുന്നു വളര്‍ത്തുനായ. കുട്ടിയെ കണ്ടതോടെ ഇവര്‍ക്ക് നേരെ കുരച്ച് ചാടാന്‍ തുടങ്ങി. അബദ്ധത്തില്‍ തുടല് അഴിഞ്ഞുപോയതോടെ നായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് കൂടെയുണ്ടായിരുന്നതിനാലാണ് കൂടുതല്‍ ആക്രമണം ഒഴിവായത്. വളരെ പണിപ്പെട്ടാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
കുട്ടിയുടെ വലതു ചെവി നായ കടിച്ചുപറിച്ചു. മുഖത്തും പരിക്കുകളുണ്ട്. കുട്ടിയെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍ പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ലഖ്നൗവിലും പിറ്റ്ബുള്ളിന്റെ ആക്രമണത്തില്‍ 82 വയസ്സുകാരിക്ക് പരിക്കേറ്റിരുന്നു. മകന്റെ വളര്‍ത്തുനായയാണ് വൃദ്ധയെ ആക്രമിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..