മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ 13 മാവോയിസ്റ്റുകളെ കമാന്‍ഡോകള്‍ വധിച്ചു. വനമേഖലയില്‍ പോലീസ് ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെന്ന് ഗഡ്ചിരോളി ഡിഐജി സന്ദീപ് പാട്ടീല്‍ പറഞ്ഞു.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കാട്ടിനുള്ളില്‍ വെച്ച് മഹാരാഷ്ട്ര പോലീസിന്റെ പ്രത്യേക കമാന്‍ഡോ വിഭാഗമായ സി.60 യുമായി ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റുകള്‍ കാട്ടിനുള്ളില്‍ യോഗം ചേരുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തുകയായിരുന്നു.

പോലീസിനെ കണ്ടയുടന്‍ മാവോയിസ്റ്റുകള്‍ വെടി വെക്കുകയായിരുന്നുവെന്ന് ഗഡ്ചിരോളി ഡി.ഐ.ജി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പ്രതികരിച്ചു. ഒരു മണിക്കൂറോളം  നീണ്ടുനിന്ന ഏറ്റുമുട്ടലിനിടെ മറ്റുള്ളവര്‍ കാട്ടിനുള്ളിലേക്ക്  ഓടി രക്ഷപ്പെട്ടു. തുടര്‍ന്നാണ് ഇവുരുടെ മൃതദേഹം  കണ്ടെത്തിയത്.

Content Highlights: 13 Naxals killed in encounter with police in Gadchiroli Maharastra