മ്യാന്‍മര്‍ തൊഴില്‍തട്ടിപ്പ്; തട്ടിക്കൊണ്ടുപോയ 13 ഇന്ത്യക്കാരെക്കൂടി  രക്ഷപ്പെടുത്തി


തൊഴിൽതട്ടിപ്പ് സംഘത്തിൽ നിന്നും രക്ഷപ്പെട്ടവർ

ന്യൂഡല്‍ഹി: അന്താരാഷ്ട്ര തൊഴില്‍തട്ടിപ്പ് സംഘം മ്യാന്‍മറില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 13 ഇന്ത്യക്കാരെക്കൂടി രക്ഷപ്പെടുത്തി. തമിഴ്‌നാട് സ്വദേശികളായ 13 പേരേയും ഉത്തരേന്ത്യക്കാരായ മൂന്നുപേരേയുമാണ് രക്ഷപ്പെടുത്തിയത്. ഇവര്‍ ബുധനാഴ്ച സ്വദേശത്ത് എത്തിയതായി വിദേശകാര്യമന്ത്രാലയ വക്താവ് അരിന്താം ബാഗ്ചി ട്വീറ്റ് ചെയ്തു. മ്യാന്‍മറിലെ മ്യാവാഡിയില്‍ നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.

മ്യാന്‍മറിലേയും, തായ്‌ലന്‍ഡിലേയും ഇന്ത്യന്‍ മിഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം 32 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് 13 പേരെ കൂടി കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരിക്കുന്നത്. ഡാറ്റ എന്‍ട്രി ജോലിക്കെന്ന പേരില്‍ മ്യാന്‍മറില്‍ എത്തിച്ച തൊഴിലാളികളെ തട്ടിക്കൊണ്ടുപോയി സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുകയായിരുന്നു. മലയാളികളടക്കം നിരവധി പേര്‍ ഇപ്പോഴും ഇവരുടെ തടവിലാണ്.

തായ്ലന്‍ഡുമായി അതിര്‍ത്തി പങ്കിടുന്ന തെക്കുകിഴക്കന്‍ മ്യാന്‍മറിലെ കയിന്‍ സംസ്ഥാനത്തിലെ മ്യാവഡി പ്രദേശം പൂര്‍ണമായും മ്യാന്‍മറീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലല്ല. ചില വംശീയ സായുധ ഗ്രൂപ്പുകളാണ് അതിന്റെ മേല്‍ ആധിപത്യം പുലര്‍ത്തുന്നത്. ഇത്തരം തൊഴില്‍തട്ടിപ്പ് നടത്തുന്ന ഏജന്റുകളെ കുറിച്ചുള്ള വിവരങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലെ അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അരിന്താം ബാഗ്ചി വ്യക്തമാക്കി.

മ്യാന്‍മറിന്റെ വിദൂര കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ഡിജിറ്റല്‍ സ്‌കാമിംഗ്-ഫോര്‍ജ് ക്രിപ്റ്റോ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചില ഐ.ടി കമ്പനികള്‍ ഐടി മേഖലയിലെ തൊഴിലവസര സാധ്യതകള്‍ പറഞ്ഞ് തങ്ങളുടെ റിക്രൂട്ടിംഗ് ഏജന്റുമാര്‍ വഴി വിവിധ സ്ഥലങ്ങളില്‍ നിന്ന് ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ഇന്ത്യയില്‍ നിന്നുള്ളവരെ അനധികൃതമായി മ്യാന്‍മറില്‍ എത്തിച്ച് കെണിയിലാക്കിയതായി മ്യാന്‍മറിലെ ഇന്ത്യന്‍ മിഷനും വ്യക്തമാക്കി. തുടര്‍ന്നാണ് ഇത് സംബന്ധിച്ച അന്വേഷണം നടന്നത്.

Content Highlights: 13 Indians, Trapped In Myanmar In Fake Job Racket, Rescued


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented