ഭഗത് സിങ്ങിന്റെ മരണം അഭിനയിച്ച് പരിശീലിച്ചു: കയർ കഴുത്തില്‍ കുരുങ്ങി 12-കാരന്‍ മരിച്ചു


Representative image

ബംഗളൂരു: സ്കൂള്‍ നാടകത്തിനായി ഭഗത് സിങ്ങിന്റെ മരണം അഭിനയിച്ച് പരിശീലിക്കുന്നതിനിടെ പന്ത്രണ്ടു വയസ്സുകാരന്‍ കയർ കഴുത്തില്‍ കുരുങ്ങി മരിച്ചു. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. സഞ്ചയ് ഗൗഡ എന്ന ഏഴാം ക്ലാസ് വിദ്യാര്‍ഥിക്കാണ് അപകടമുണ്ടായത്. നവംബര്‍ ഒന്നാം തീയ്യതി നടക്കാനിരുന്ന കന്നട രാജ്യോത്സവത്തിനുവേണ്ടി പരിശീലിക്കുകയായിരുന്നു കുട്ടി.

സംഭവം നടക്കുമ്പോള്‍ മാതാപിതാക്കള്‍ വീട്ടിലില്ലായിരുന്നു. പരിശീലനത്തിനുപയോഗിച്ച കയറെടുത്ത് കുട്ടി തനിയെ ഫാനില്‍ കെട്ടിയെന്നാണ് കരുതുന്നത്. കമ്പിളി തൊപ്പി ഉപയോഗിച്ച് മുഖം മറച്ച കുട്ടി കട്ടിലില്‍ നിന്ന് ചാടി മിനിറ്റുകള്‍ക്കുള്ളില്‍ മരിച്ചതായി പോലീസ് അറിയിച്ചു.



മാതാപിതാക്കള്‍ തിരികെയെത്തുമ്പോള്‍ കുട്ടി തൂങ്ങിയ നിലയിലായിരുന്നു. ചിത്രദുര്‍ഗ ജില്ലാ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്‌കൂളില്‍ കുട്ടികള്‍ ഇത്തരത്തില്‍ പരിശീലിക്കാറുണ്ടെങ്കിലും അവര്‍ സ്റ്റൂളുപയോഗിക്കാറില്ലെന്ന് കുട്ടിയുടെ സഹപാഠിയുടെ പിതാവ് സുന്ദര്‍ രാജ് വ്യക്തമാക്കി.

Content Highlights: 12-yr-old dies while rehearsing Bhagat Singh execution scene in Karnataka


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented