ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ്ങിനെതിരെ അവിശ്വാസ പ്രമേയത്തിന് നീക്കം. പ്രതിപക്ഷ പാര്‍ട്ടികള്‍ നോട്ടീസ് നല്‍കി. ബഹളത്തിനിടെ കാര്‍ഷിക ബില്ലുകള്‍ പാസാക്കിയ പശ്ചാത്തലത്തിലാണിത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, തെലങ്കാന രാഷ്ട്രസമിതി, സിപിഐ, സിപിഎം, എന്‍സിപി, രാഷ്ട്രീയ ജനതാദള്‍, നാഷണല്‍ കോണ്‍ഫറന്‍സ്, ഡിഎംകെ, ലോക്താന്ത്രിക് ജനതാദള്‍, ആം ആദ്മി പാര്‍ട്ടി എന്നിവയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുള്ളത്.
പ്രതിപക്ഷ പ്രതിഷേധത്തിനിടെ ബില്ലുകള്‍ ശബ്ദവോട്ടോടെയാണ് രാജ്യസഭ പാസാക്കിയത്. ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന നടപടിയാണ് ഉണ്ടായതെന്നും 12 പാര്‍ട്ടികള്‍ രാജ്യസഭാ ഉപാധ്യക്ഷനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ പറഞ്ഞു. വോട്ടെടുപ്പ് വേണമെന്ന ആവശ്യമടക്കം തള്ളി. രാജ്യസഭാ ഉപാധ്യക്ഷന്‍ ബില്ലുകള്‍ പാസാക്കിയ രീതിയിലും അദ്ദേഹത്തിന്റെ സമീപനത്തിലും വിശ്വാസമില്ലെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ സെപ്റ്റംബര്‍ 14 നാണ് ജെഡിയു നേതാവായ ഹരിവംശിനെ രാജ്യസഭാ ഉപാധ്യക്ഷനായി തിരഞ്ഞെടുത്തത്.
Content Highlights: 12 opposition parties give notice of no confidence motion against RS deputy chairman
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..