മോര്‍ബിയിലെ തൂക്കുപാലദുരന്തം: ബിജെപി എം.പിയുടെ 12 ബന്ധുക്കള്‍ക്ക് ജീവന്‍ നഷ്ടമായി


മോഹൻ കുന്ദരിയ | Photo: ANI

ഗാന്ധിനഗര്‍: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ 12 ബന്ധുക്കളെ നഷ്ടപ്പെട്ടതായി ബി.ജെ.പി. എം.പി. മോഹന്‍ കുന്ദരിയ. രാജ്‌കോട്ടില്‍നിന്നുള്ള ലോക്‌സഭാംഗമാണ് ഇദ്ദേഹം. മച്ഛുനദിയ്ക്കു കുറുകേ നിര്‍മിച്ചിരുന്ന തൂക്കുപാലം, ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് തകര്‍ന്നുവീണത്. അപകടത്തില്‍ 141 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് വിവരം.

മോഹന്‍ കുന്ദരിയയുടെ ജ്യേഷ്ഠന്റെ അടുത്തബന്ധുക്കളാണ് ദുരന്തത്തില്‍ മരിച്ചത്. ഇവരില്‍ അഞ്ചുപേര്‍ കുട്ടികളാണ്. നാല് സ്ത്രീകളും മൂന്നുപുരുഷന്മാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ടങ്കാര താലൂക്കിലെ വിവിധ ഗ്രാമങ്ങളില്‍നിന്നെത്തി മോര്‍ബിയില്‍ താമസിക്കുന്നവരാണ് ഇവരെന്നും മോഹന്‍ വ്യക്തമാക്കി. ദുരന്തത്തിന് കാരണക്കാരായവര്‍ക്കെതിരേ ശക്തമായ നടപടി കൈക്കൊള്ളുമെന്നും എം.പി. കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച മോര്‍ബിയിലെ പിക്‌നിക് കേന്ദ്രത്തിലേക്ക് പോയപ്പോഴാണ് ദുരന്തമുണ്ടായതെന്നും മോഹന്‍ പറഞ്ഞു. അപകടം നടന്ന് അരമണിക്കൂറിനകം സംഭവസ്ഥലത്തെത്തിയെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ ഭാഗമായെന്നും എം.പി. കൂട്ടിച്ചേര്‍ത്തു.

Content Highlights: 12 family members lost lives in morbi suspension bridge tragedy says bjp mp


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്ത് പിടിച്ച് ബിജെപി: ഹിമാചലില്‍ ഉദ്വേഗം തുടരുന്നു

Dec 8, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022

Most Commented