ന്യൂഡല്‍ഹി : രാജ്യത്ത് പുതുതായി കോവിഡ് ബാധിച്ചത് 12,286 പേര്‍ക്ക്. 12,464 പേര്‍ കോവിഡ് മുക്തരായി. 91 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിതരായി മരിച്ചത്.

രാജ്യത്ത് 1.11 കോടി(1,11,24,527) പേര്‍ക്കാണ് കോവിഡ് ഇതുവരെ ബാധിച്ചത്. 1.07,98,921 പേര്‍ ഇതുവരെ കോവിഡ് മുക്തരായി. 1,57,248 പേരാണ് ഇതുവരെ മരിച്ചത്. 1,68,358 പേര്‍ നിലവില്‍ രാജ്യത്ത് കോവിഡ് ബാധിതരായി തുടരുന്നു. 

 രാജ്യത്ത് വാക്സിനേഷൻ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇതുവരെ കോവിഡ് ബാധിതരായ ആളുകളേക്കാൾ കൂടുതൽ പേർക്ക് കോവിഡ് വാക്സിൻ നൽകിയിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 

വാക്‌സിന്‍ കോവിഡ് വ്യാപനത്തിന്റെ തോതു കുറക്കുമെന്ന ശുഭപ്രതീക്ഷയിലാണ് രാജ്യം. ഇതുവരെ 1.48,54,136 പേര്‍ക്കാണ് ഇന്ത്യ വാക്‌സിന്‍ നല്‍കിയത്.

content highlights: 12,286 new covid cases in India, Covid latest updates