മുംബൈ: മുംബൈ കഞ്ചൂര്‍മാര്‍ഗില്‍ പതിനൊന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഫ്‌ളാറ്റിലെ വാച്ച്മാന്‍ അറസ്റ്റില്‍. പോക്‌സോ നിയമപ്രകാരമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. ഫ്‌ളാറ്റില്‍ താമസിക്കുന്ന കുട്ടിയെ വാച്ച്മാന്‍ ക്രൂരമായാണ് ഉപദ്രവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവരം കുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് കുടുംബം പോലീസില്‍ പരാതി നല്‍കിയത്. 

വെള്ളിയാഴ്ച രാത്രിയോടെ തന്നെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 

മുംബൈയിലെ നഗര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം പത്തോളം പരാതികള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

content highlights: 11 year old girl raped in mumbai