ന്യൂഡല്‍ഹി: രാഷ്ട്ര നിര്‍മാണ്‍ പ്രചാരണത്തിലൂടെ 24 മണിക്കൂറിനുള്ളില്‍ 11 ലക്ഷം ആളുകള്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചതായി ആം ആദ്മി പാര്‍ട്ടി. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെയാണ് രാജ്യത്താകമാനം ഇത്രയും ആളുകള്‍ എ.എ.പി അംഗ്വമെടുത്തിരിക്കുന്നത്.

രാഷ്ട്ര നിര്‍മാണ്‍ എന്ന പ്രചാരണത്തിലൂടെ മിസ്ഡ് കോള്‍ വഴിയാണ് അംഗത്വം നല്‍കുന്നത്. സാമൂഹിക മാധ്യമങ്ങളിലടക്കം  ആം ആദ്മി പാര്‍ട്ടി മൊബൈല്‍ നമ്പര്‍ പ്രചരിപ്പിച്ചിരുന്നു. ഫലപ്രഖ്യാപനത്തിന് പിന്നാലെ ചൊവ്വാഴ്ചയാണ് നമ്പര്‍ പുറത്തിറക്കിയത്. 

ഡല്‍ഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളില്‍ 62 ഉം സ്വന്തമാക്കിയാണ് എ.എ.പി അധികാരം നിലനിര്‍ത്തിയത്. വന്‍ പ്രചാരണവുമായി ഇറങ്ങിയ ബിജെപിക്ക് എട്ട് സീറ്റുകള്‍ മാത്രമേ ലഭിച്ചുള്ളൂ. കോണ്‍ഗ്രസിന് ഒരു സീറ്റുപോലും ലഭിച്ചില്ല.

Content Highlights: 11 lack people Joined AAP Within 24 Hours Of Delhi Win, Claims Party