ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു.  ബുധനാഴ്ച സംസ്ഥാനത്ത് 11,265 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചതോടെ ആകെ മരണ സംഖ്യ 13046 ആയി.

കോവിഡ് ബാധിച്ച്  85480 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 1,13242 സാമ്പിളുകള്‍ ഇന്ന് പരിശോധിച്ചു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 9.94%.

Content Highlight:  11,265 new COVID-19 cases in Karnataka