
Photo: PTI
ഗുവഹത്തി: അസമില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 107 ആയി ഉയര്‍ന്നു. 81 പേരാണ് പ്രളയത്തെ തുടര്‍ന്നുള്ള കെടുതികളില്‍ മരിച്ചത്. 26 പേര് മണ്ണിടിച്ചിലില്‍ മരിച്ചതായും അസം ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകള്‍ പറയുന്നു.
സംസ്ഥാനത്തെ 33 ജില്ലകളില്‍ 26 എണ്ണവും ഇതിനകം പ്രളയബാധിതമായി പ്രഖ്യപിച്ചിട്ടുണ്ട്. നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. വിളകള്‍, വീടുകള്‍, റോഡുകള്‍, പാലങ്ങള്‍ എന്നിവ വന്‍തോതില്‍ നശിക്കുകയും ചെയ്തു. 36 ലക്ഷത്തോളം പേരെയാണ് പ്രളയം ബാധിച്ചത്. 47,465 ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റി. 290 ക്യാമ്പുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഒന്‍പത് കാണ്ടാമൃഗങ്ങള്‍ ഉള്‍പ്പെടെ കാസിരംഗ ദേശീയോദ്യാനത്തില്‍ നൂറോളം വന്യജീവികള്‍ ഇതുവരെ വെള്ളപ്പൊക്കത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. ദേശീയോദ്യാനത്തിന്റെ 85 ശതമാനം പ്രദേശവും വെള്ളത്തിനടിയിലാണ്. ഇവയെ രക്ഷപെടുത്താനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.
വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് പ്രളയ സ്ഥിതി ഭേദപ്പെട്ടിട്ടുണ്ട്. പല സ്ഥലങ്ങളിലും നദികളിലെ ജലനിരപ്പ് അപകട നിരപ്പിന് താഴെയായി. അപ്പര്‍ അസം മേഖലയില്‍ പ്രളയജലം ഇറങ്ങുന്നുണ്ട്. എന്നാല്‍ ലോവര്‍ അസം മേലകളില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്.
ഇതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളുമായി ഫോണിലൂടെ പ്രളയ സാഹചര്യം ചര്‍ച്ച ചെയ്തു. വെള്ളപ്പൊക്കത്തെ നേരിടാന്‍ അസമിന് എല്ലാ പിന്തുണയും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
Content Highlights: 107 killed in Assam flood, landslides so far, PM Modi assures support
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..