Photo: Gettyimages
അഹമ്മദാബാദ്: അദാനി ഗ്രൂപ്പിൽനിന്ന് ഗുജറാത്ത് സർക്കാർ വാങ്ങുന്ന വൈദ്യുതിയുടെ വില ഒരുവർഷത്തിനിടെ വർധിച്ചത് 102 ശതമാനം. വില കൂടിയപ്പോഴും വൈദ്യുതി അധികം വാങ്ങി സർക്കാർ തുണച്ചു. നിയമസഭയിൽവെച്ച കണക്കുകളിലാണ് ഈ വിവരമുള്ളത്.
2021-’22-ൽ അദാനി പവറിൽനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ വില യൂണിറ്റിന് 3.58 രൂപയിൽനിന്ന് 7.24 രൂപയായി വർധിച്ചു. വില കൂടിയിട്ടും 2022-ൽ മുൻ വർഷത്തെക്കാൾ 7.5 ശതമാനം വൈദ്യുതി അദാനിയിൽനിന്ന് സർക്കാർ അധികം വാങ്ങി. 2021-ൽ 55,870 ലക്ഷം യൂണിറ്റ് വാങ്ങിയിരുന്നത് 2022-ൽ 60,070 ലക്ഷം യൂണിറ്റായി. 8160 കോടി രൂപ വൈദ്യുതിനിരക്കായി 2021-22 വർഷം കമ്പനിക്ക് ഗുജറാത്ത് നൽകിയിട്ടുണ്ട്.
2007-ൽ കരാറിലെത്തുമ്പോൾ കാൽനൂറ്റാണ്ടത്തേക്ക് യൂണിറ്റിന് 2.35 രൂപയ്ക്കും 2.89 രൂപയ്ക്കും ഇടയിലേ വാങ്ങൂവെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ വില വർധിച്ചതിനെത്തുടർന്ന് 2018-ൽ വ്യവസ്ഥ പുതുക്കി. ഈ അമിതഭാരം ഉപഭോക്താക്കളാണ് വഹിക്കുന്നത്. ഫ്യുവൽ ആൻഡ് പവർ പർച്ചേസ് പ്രൈസ് അഡ്ജസ്റ്റ്മെന്റ് ചാർജ് കൂട്ടുകയാണ് പതിവ്. 2021-‘22 കാലത്ത് സർക്കാർ ഈ നിരക്ക് എട്ടുതവണ കൂട്ടിയിരുന്നു.
Content Highlights: 102% rise in average cost of electricity purchased from Adani Power between 2021 & 2022: Gujarat gov
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..