ഹൈദരാബാദ്: അസദുദ്ദീന്‍ ഒവൈസി എം പിയുടെ ദീര്‍ഘായുസിനായി 101 ആടുകളെ ബലികൊടുത്ത് പ്രാര്‍ഥന. ഹൈദരാബാദില്‍ ഞായറാഴ്ചയാണ് ആടുകളെ ബലികൊടുത്തുകൊണ്ട് ഒവൈസിയുടെ അനുയായി പ്രാര്‍ഥന നടത്തിയത്.
ദിവസങ്ങള്‍ക്ക് മുന്‍പ് ഒവൈസി സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഉത്തര്‍പ്രദേശിലെ മീററ്റില്‍ വെച്ച് വെടിയുതിര്‍ക്കുകയും ഒവൈസി പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെടുകയും ചെയ്തിരുന്നു. ആക്രമണത്തിന് ശേഷം ഒവൈസിയുടെ ദീര്‍ഘായുസിനും സുരക്ഷക്കുമായി അനുയായികള്‍ വിവിധ സ്ഥലങ്ങളിലായി പ്രാര്‍ഥനകള്‍ നടത്തിവരികയാണ്.
ആക്രമണത്തിന് പിന്നാലെ ഒവൈസിയുടെ സുരക്ഷവര്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഒവൈസി ഇത് നിരസിക്കുകയാണ് ഉണ്ടായത്.
ഉത്തര്‍പ്രദേശിലെ മീററ്റില്‍ തിരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുത്തതിന് ശേഷം ഡല്‍ഹിയിലേക്ക് മടങ്ങി വരവേ ആയിരുന്നു ഒവൈസിയുടെ വാഹനത്തിന് നേരെ വെടിയുതിര്‍ത്തത്. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Content Highlights: 101 goats sacrified by business man praying for owaisis helath
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..