ന്യൂഡല്‍ഹി: പുതിയ ആയിരം രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.

ബാങ്ക് കൗണ്ടറുകളിലൂടെ മാറ്റിവാങ്ങാന്‍ സാധിക്കുന്ന പണത്തിന്റെ പരിധി 4500-ല്‍ നിന്ന് കുറയ്ക്കാന്‍ കാരണം പലരും അത് ദുരുപയോഗം ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ രണ്ടര ലക്ഷം എടിഎമ്മുകള്‍ ഇപ്പോള്‍  പ്രവര്‍ത്തനസജ്ജമാണ്. വ്യാഴാഴ്ച്ച മാത്രം 22,500 എടിഎമ്മുകള്‍ പുതിയ നോട്ടുകള്‍ കൈകാര്യം ചെയ്യാവുന്ന രീതിയില്‍ റീകാലിബറേറ്റ് ചെയ്തിട്ടുണ്ട്. 

വിവാഹ ആവശ്യങ്ങള്‍ക്ക് വേണ്ടി രണ്ടര ലക്ഷം രൂപ വരെ പിന്‍വലിക്കാമെന്ന വ്യവസ്ഥ സാധാരണകാര്‍ക്ക് വലിയആശ്വാസം നല്‍കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച ധനമന്ത്രി പഴയ നോട്ടുകള്‍ കൈകാര്യം ചെയ്യാന്‍ സ്വകാര്യ ആസ്പത്രികള്‍ക്ക് അനുമതിയില്ലെന്നും വ്യക്തമാക്കി.