15 കി.മീ ഗതാഗതക്കുരുക്ക്: കനത്ത മഞ്ഞില്‍ ജപ്പാനില്‍ ഒരുരാത്രി കാറില്‍ കുടുങ്ങിയത് ആയിരങ്ങള്‍


ജപ്പാനിലുണ്ടായ ഗതാഗതക്കുരുക്ക്. Photo: Mandatory credit Kyodo|via REUTERS

ടോക്യോ: ജപ്പാനിലെ കനെറ്റ്‌സു എക്‌സ്പ്രസ് ഹൈവേയിലുണ്ടായ രൂക്ഷമായ ഗതാഗതക്കുരുക്കില്‍ വ്യാഴാഴ്ച രാത്രി കുടുങ്ങിയത് ആയിരത്തിലധികം യാത്രക്കാര്‍. കനത്ത മഞ്ഞുവീഴ്ചയ്ക്കിടെ 15 കിലോമീറ്ററോളം നീളത്തിലുള്ള ഗതാഗതക്കുരുക്കില്‍ ഭക്ഷണമോ വെള്ളമോ ഇല്ലാതെയാണ് ആയിരത്തിലധികം പേര്‍ മണിക്കൂറുകളോളം തങ്ങളുടെ വാഹനങ്ങളില്‍ ചെലവഴിച്ചത്.

ടോക്യോയേയും നിഗാറ്റ പ്രവിശ്യയേയും ബന്ധിപ്പിക്കുന്ന കനെറ്റ്‌സു എക്‌സ്പ്രസ് ഹൈവേയില്‍ ബുധനാഴ്ച മുതലാണ് ഗതാഗതകുരുക്ക് അനുഭവപ്പെട്ടത്. ദേശീയ പാതയുടെ മധ്യത്തിലായി ഒരു കാര്‍ മഞ്ഞില്‍ ഇടിച്ചുനിന്നതാണ് ഭീമന്‍ ഗതാഗതക്കുരുക്കിലേക്ക് നയിച്ചത്. റോഡില്‍ വാഹനങ്ങളുടെ നീണ്ടനിര അനുഭവപ്പെട്ടതോടെ കൂടുതല്‍ ഗതാഗത തടസം ഒഴിവാക്കാന്‍ അധികൃതര്‍ ദേശീയപാതയിലേക്കുള്ള പ്രവേശനം തടഞ്ഞിരുന്നു.

വ്യാഴാഴ്ച രാത്രിയോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായതെന്നും ഏകദേശം 15 കിലോമീറ്ററോളം ദൂരത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടന്നുവെന്നും ദേശീയപാത ഓപ്പറേറ്റര്‍മാരായ നിപ്പോണ്‍ എക്‌സ്പ്രസ്‌വേ കമ്പനി അറിയിച്ചു. ഒട്ടുമിക്ക വാഹനങ്ങളും 40 മണിക്കൂറിലേറെ നിശ്ചലമായി റോഡില്‍ കിടന്നു. ഗതാഗതക്കുരുക്ക് തീര്‍ക്കാന്‍ ഊര്‍ജിത ശ്രമങ്ങളാണ് നടക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്കും ആയിരത്തോളം വാഹനങ്ങള്‍ റോഡില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

വാഹനങ്ങളില്‍ കുടുങ്ങിയവര്‍ക്ക് ബ്രെഡ്, ബിസ്‌കറ്റ്, മധുര പലഹാരങ്ങള്‍, 600 കുപ്പി വെള്ളം എന്നിവ അടിയന്തര സഹായമായി എത്തിച്ച് നല്‍കിയിരുന്നു. എന്നാല്‍ കനത്ത മഞ്ഞുവീഴ്ചക്കിടയില്‍ മണിക്കൂറുകളോളം ചെലഴിക്കാന്‍ ഇവ പര്യാപ്തമല്ലായിരുന്നു. ശ്വസന പ്രശ്‌നങ്ങളെ തുടര്‍ന്ന് ചില യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ജപ്പാനിലെ മധ്യ, വടക്കന്‍ മേഖലകളില്‍ വ്യാഴാഴ്ച രാവിലെ കനത്ത മഞ്ഞുവീഴ്ചയുണ്ടായിരുന്നു. ഗതാഗത തടസത്തിനൊപ്പം നിരവധി ഇടങ്ങളില്‍ വൈദ്യുതിബന്ധം തടസപ്പെടുകയും ചെയ്തു. മഞ്ഞുവീഴ്ചയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. സേവനങ്ങള്‍ പുനസ്ഥാപിക്കാനും ദുരിതബാധിതരെ സഹായിക്കാനും ഉദ്യോഗസ്ഥര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.

content highlights: 1,000 people stuck overnight in Japan traffic jam stretching 9 miles long

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented