-
ലക്നൗ: കോവിഡ് പ്രതിസന്ധി മൂലം ചൈന വിടുന്ന 100 യുഎസ് കമ്പനികൾ ഉത്തർപ്രദേശിലേക്ക് വരാൻ താത്‌പര്യം പ്രകടിപ്പിച്ചതായി മന്ത്രി സിദ്ധാർഥ് നാഥ് സിങ്. വീഡിയോ കോൺഫറൻസ് വഴി നൂറിലേറേ കമ്പനികളുമായി സംസ്ഥാന സർക്കാർ ചർച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
'അമേരിക്കയ്ക്ക് സുപ്രധാനമായ നിക്ഷേപങ്ങൾ ചൈനയിലുണ്ട്. കമ്പനികൾ ചൈന വിടുന്ന സാഹചര്യത്തിൽ ഈ അവസരം ഉപയോഗപ്പെടുത്തി അവ എങ്ങനെ ഇന്ത്യയിലേക്ക് പ്രത്യേകിച്ച് യുപിയിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ശ്രമം നടത്തുകയാണെന്നും സിദ്ധാർഥ് നാഥ് സിങ് വ്യക്തമാക്കി'.
ഓട്ടോമൊബൈൽ, ഇലക്ടോണിക്സ്, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന വലിയ കമ്പനികളാണ് ചൈന വിടാൻ തയ്യാറെടുക്കുന്നത്. വ്യവസായ മേഖലയിലെ നയങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഈ കമ്പനികളെ യുപിയിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സിദ്ധാർഥ് നാഥ് കൂട്ടിച്ചേർത്തു.
content higlights:100 US firms planning to leave China due to Covid interested in UP says minister


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..