പ്രതീകാത്മക ചിത്രം | Photo: PTI
മുംബൈ: ടിക്കറ്റ് ഇല്ലാതെ ട്രെയിനിൽ യാത്ര ചെയ്ത യാത്രക്കാരിൽ നിന്ന് റെയിൽവേ പിഴയായി ഈടാക്കിയത് നൂറ് കോടി രൂപ. മുംബൈ ഡിവിഷനിൽ നിന്ന് മാത്രമായാണ് ഇത്രയും ഭീമമായ തുക പിഴയായി ഈടാക്കിയത്. ഏപ്രിൽ 2022 മുതൽ 2023 ഫെബ്രുവരി വരേയുള്ള കണക്കുകൾ പ്രകാരമാണ് ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത 18 ലക്ഷം പേരിൽ നിന്നായി 100 കോടിയിലേറെ രൂപ പിഴ ഈടാക്കിയത്.
കഴിഞ്ഞ വർഷം ഇതേ ഡിവിഷനിൽ 60 കോടി രൂപയായിരുന്നു ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത യാത്രക്കാരിൽ നിന്ന് പിഴ ഈടാക്കിയത്. ഇതാദ്യമായിട്ടാണ് ഒരു ഡിവിഷനിൽ നിന്ന് ഇത്രയും ഭീമമായ തുക പിഴ ഇനത്തിൽ മാത്രമായി ഈടാക്കുന്നത്.
ടിക്കറ്റ് ഇല്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവെ നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്, എന്നാൽ ഇതൊക്കെ അവഗണിച്ചു കൊണ്ട് യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിക്കുകയാണ്.
യാത്രക്കാരുടെ സുഗമമായ യാത്ര ഉറപ്പു വരുത്തുന്നതിനായി ടിക്കറ്റ് പരിശോധിക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. ഞങ്ങൾക്ക് ടാർജറ്റോ മറ്റോ ഇല്ല. ട്രെയിനുകളിലും റെയിൽവെ സ്റ്റേഷനുകളിലും ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവർ മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന പരാതികൾ വ്യാപകമായി ഉയരുന്നുണ്ട്. തുടർന്ന് പരിശോധന ശക്തമാക്കുകയായിരുന്നുവെന്ന് കേന്ദ്ര റെയിൽവേ ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ ശിവാജി സുതാര്‍ പറഞ്ഞു.
മുംബൈ ഡിവിഷനിൽ 77 റെയിൽവെ സ്റ്റേഷനുകളാണുള്ളത്. 1200 ടി.ടി.ഇ. (Travel Ticket Examiners)മാരും.
Content Highlights: 100 Crore Fine Collected From Ticketless Train Passengers In Mumbai
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..