പ്രതീകാത്മക ചിത്രം | Photo: PTI
പാറ്റ്ന: ബിഹാറിലെ വൈശാലിയില്‍ പത്തു വയസ്സുകാരിയുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്. വ്യാഴാഴ്ച നടന്ന സംഭവത്തില്‍ പ്രദേശവാസികളായ രണ്ടു യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു.
ദിവസങ്ങള്‍ക്കു മുമ്പു നടന്ന ഒരു വിവാഹച്ചടങ്ങില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പെണ്‍കുട്ടി നൃത്തം ചെയ്യുന്നതിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. നൃത്തം ചെയ്യുകയായിരുന്ന പെണ്‍കുട്ടികള്‍ക്കൊപ്പം പ്രതികള്‍ അടക്കമുള്ള ഒരു കൂട്ടം ചെറുപ്പക്കാര്‍ നൃത്തം ചെയ്തു. ഇവരോട് പെണ്‍കുട്ടി മാറി നില്ക്കാന് ആവശ്യപ്പെട്ടു. ഇതിന്റെ പക മൂലമാണ് ദിവസങ്ങള്‍ക്കു ശേഷം പ്രതികള്‍ ആക്രമണം നടത്തിയതെന്നാണ് പെണ്‍കുട്ടി പോലീസിന് നല്കിയ മൊഴി.
വിവാഹവീട്ടില്‍നിന്ന് തിരിച്ചു വരുന്ന വഴി രണ്ടു പേര് തന്നെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി മൊഴി നല്കി. വ്യാഴാഴ്ച രാവിലെ വീടിനു പുറത്തിറങ്ങിയ പെണ്‍കുട്ടിയെ ഇവര്‍ വിജനമായ ഒരു സ്ഥലത്തേക്ക് ബലമായി പിടിച്ചുകൊണ്ടു പോകുകയും പെട്രോളൊഴിച്ച് തീ കൊളുത്തുകയുമായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയവരാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.
ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ഹാജിപ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് വൈശാലി പോലീസ് സൂപ്രണ്ട് അറിയിച്ചു.
Content Highlights: 10 year old girl set ablaze in bihar
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..