പ്രതീകാത്മകചിത്രം | Mathrubhumi illustration
ലഖ്നൗ: സ്വാതന്ത്ര്യദിനത്തില്‍ അവതരിപ്പിക്കാനുള്ള നാടകത്തിനായി റിഹേഴ്സല്‍ നടത്തുന്നതിനിടെ പത്ത് വയസ്സുകാരന് കഴുത്തില്‍ കുരുക്ക് മുറുകി മരിച്ചു. ഭഗത് സിങ്ങിനെ തൂക്കിലേറ്റുന്ന ഭാഗം റിഹേഴ്സല്‍ ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉത്തര്‍പ്രദേശിലെ ബാബത് ഗ്രാമത്തിലാണ് സംഭവം.
ഭുരെ സിങ് എന്നയാളുടെ മകന് ശിവം ആണ് അപകടത്തില്‍ മരിച്ചത്. തൂക്കിലേറ്റുന്ന ഭാഗം അഭിനയിക്കാനായി കഴുത്തില്‍ കുരുക്കിടുന്നതിനിടയില് ശിവം നില്‍ക്കുകയായിരുന്ന സ്റ്റൂള് തെന്നിപ്പോവുകയായിരുന്നു. സംഭവത്തിന് പിന്നാലെ പോലീസില്‍ വിവരമറിയിക്കാതെ ബന്ധുക്കള്‍ കുട്ടിയുടെ ശവസംസ്കാരം നടത്തിയെന്നും പോലീസ് പറഞ്ഞു.
നാടകത്തിന്റെ പരിശീലനം നടക്കുമ്പോള്‍ കുട്ടികള്‍ മാത്രമാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. കുട്ടിയുടെ കഴുത്തില്‍ കുരുക്ക് മുറുകിയത് കണ്ട് മറ്റ് കുട്ടികള്‍ നിലവിളിക്കുകയും ഇത് കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയ ശേഷം കെട്ട് അറുത്ത് മാറ്റി ശിവത്തെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം ചെയ്തില്ല.
അതേസമയം കുട്ടിയുടെ മരണം സംബന്ധിച്ചുള്ള കാര്യങ്ങള്‍ തിരക്കിയെത്തിയ ഉദ്യോഗസ്ഥരുമായി വീട്ടുകാര്‍ സഹകരിച്ചില്ലെന്നും പോലീസ് പറയുന്നു.
Content Highlights: 10 year old boy died while re enaction Bhagat singh execution
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..