കമ്പനികള്‍ക്ക് സാമ്പത്തികനേട്ടം; 2023-ല്‍ ഇന്ത്യയില്‍ 10% ശമ്പളവര്‍ധനവിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്


പ്രതീകാത്മക ചിത്രം | ഫോട്ടോ: സാജൻ വി. നമ്പ്യാർ

മുംബൈ: ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ 2023-ഓടെ ജീവനക്കാരുടെ ശമ്പളത്തില്‍ പത്ത് ശതമാനം വര്‍ധനവ് വരുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കുന്ന മികച്ച തൊഴിലാളികളുടെ കാര്യത്തില്‍ കടുത്ത മത്സരം നിലനില്‍ക്കുന്നതിനാലാണ് പ്രതിഫലത്തുക വര്‍ധിപ്പിക്കാനുള്ള നടപടികളിലേക്ക് കമ്പനികള്‍ നീങ്ങുന്നതെന്നാണ് വില്ലിസ് ടവേഴ്‌സ് വാട്‌സണ്‍ (WTW) എന്ന ബഹുരാഷ്ട്രകമ്പനിയുടെ സാലറി ബജറ്റ് പ്ലാനിങ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. 2022-23 കാലയളവില്‍ പ്രതിഫലത്തുകയില്‍ 10.4 ശതമാനം വരെ വര്‍ധന വരുത്താന്‍ ഇന്ത്യന്‍ കമ്പനികള്‍ ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

പകുതിയിലധികം (58%) തൊഴിലുടമകള്‍ നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ശമ്പളവര്‍ധനവ് ആസൂത്രണം ചെയ്തിരുന്നതായും നാലിലൊരുഭാഗം (24.4%) കമ്പനികള്‍ ശമ്പളവര്‍ധനവിന് തയ്യാറായില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു. 5.4% കമ്പനികള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പ്രതിഫലം കുറച്ചതായും റിപ്പോര്‍ട്ടിലുണ്ട്. ശമ്പളത്തില്‍ പത്ത് ശതമാനം വര്‍ധനവ് നടപ്പിലാക്കിയാല്‍ ഏഷ്യ-പസഫിക് (APAC) മേഖലയില്‍ ഏറ്റവുമുയര്‍ന്ന ശമ്പളവര്‍ധനവ് വരുത്തുന്ന രാജ്യമാവും ഇന്ത്യ. അതേസമയം ആറ് ശതമാനം വര്‍ധനവാണ് ചൈന നടപ്പാക്കാനുദ്ദേശിക്കുന്നതെന്നും ഹോങ്കോങ്, സിങ്കപൂര്‍ എന്നിവടങ്ങളില്‍ നാല് ശതമാനം വര്‍ധനവുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2022 ഏപ്രില്‍ മുതല്‍ മേയ് വരെയുള്ള കാലയളവില്‍ 168 രാജ്യങ്ങളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 590 സ്ഥാപനങ്ങള്‍ സര്‍വേയില്‍ ഉള്‍പ്പെട്ടിരുന്നു. അടുത്ത ഒരു കൊല്ലം വരുമാനത്തില്‍ അനുകൂലമായ മാറ്റമുണ്ടാകുമെന്ന് ഇന്ത്യയിലെ 42 ശതമാനം കമ്പനികള്‍ പ്രതീക്ഷിക്കുന്നതായും 7.2 ശതമാനം കമ്പനികള്‍ പ്രതികൂലമായിരിക്കുമെന്ന് കരുതുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പല കമ്പനികള്‍ക്കും പ്രതീക്ഷിച്ചതിനേക്കാള്‍ സാമ്പത്തികനേട്ടം കഴിഞ്ഞ കൊല്ലം ലഭിച്ചതായും കമ്പനികളിലെ തൊഴിലാളികളുടെ നൈപുണ്യവും സേവനവും നഷ്ടമാകാതിരിക്കാനാണ് ശമ്പളവര്‍ധവ് നടപ്പിലാക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. മികച്ച ജീവനക്കാര്‍ക്കായുള്ള മത്സരം കമ്പനികള്‍ക്കിടയില്‍ കടുക്കുമെന്നാണ് സൂചന.

ഫിനാല്‍ഷ്യല്‍ സര്‍വീസസ്, ബാങ്കിങ് ആന്‍ഡ് ടെക്‌നോളജി, മീഡിയ, ഗെയ്മിങ് എന്നീ മേഖലകളിലാണ് ഏറ്റവുമധികം പ്രതിഫലവര്‍ധനവ് പ്രതീക്ഷിക്കുന്നത്. 2023-ല്‍ ശമ്പളവര്‍ധനവ് പ്രതീക്ഷിക്കാമെന്ന് ഡബ്ല്യുടിഡബ്ല്യുവിന്റെ ഇന്ത്യയിലെ കണ്‍സള്‍ട്ടിങ് മേധാവി രജുല്‍ മാഥുര്‍ പറയുന്നു. സാങ്കേതിക മികവിലൂന്നിയുള്ള വികസനത്തിന് ഡിജിറ്റല്‍ മികവുകള്‍ കൂടുതലായി പരിഗണിക്കപ്പെടുമെന്നും ടെക്‌നോളജി, മീഡിയ, ഗെയ്മിങ്, ബാങ്കിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസ് മേഖലകളില്‍ മികവ് പ്രകടിപ്പിക്കുന്നവര്‍ക്ക് ഉയര്‍ന്ന പ്രതിഫലം നല്‍കാന്‍ കമ്പനികള്‍ തയ്യാറാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശരാശരിയ്ക്ക് മുകളിലുള്ളവര്‍ക്കും മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്കും മികച്ച ശമ്പളം നല്‍കാന്‍ തൊഴില്‍ സ്ഥാപനങ്ങള്‍ തയ്യാറാകുന്നതായാണ് മുന്‍വര്‍ഷം സാക്ഷ്യപ്പെടുത്തുന്നത്.

Content Highlights: 10% Salary Hike, Highest In Asia-Pacific, Willis Towers Watson, Salary Budget Planning report


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented