
സ്തുത്യർഹ സേവനത്തിന് രാഷ്ട്രപതിയുടെ മെഡൽ ലഭിച്ച കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥർ.
ന്യൂഡല്‍ഹി: മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രപതി റിപ്പബ്ലിക് ദിനത്തില്‍ നല്കുന്ന സ്തുത്യര്‍ഹ സേവന പുരസ്കാരത്തിന് കേരളത്തില്‍ നിന്ന് 10 പോലീസുകാര്‍ അര്‍ഹരായി. അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ചതിനുള്ള ജീവന് രക്ഷാപുരസ്കാരം ഏഴുപേര്‍ക്കും ലഭിക്കും. ഇ.പി. ഫിറോസിന് മരണാനന്തര ബഹുമതിയായി സര്‍വോത്തം ജീവന് രക്ഷാ പതക് ലഭിക്കും. വിശിഷ്ടസേവന പുരസ്കാരം ഇത്തവണ കേരളത്തിലാര്‍ക്കും ലഭിച്ചില്ല.
സ്തുത്യര്‍ഹ സേവനത്തിന് അര്‍ഹരായവര്‍: 1. കെ. മനോജ് കുമാര്‍ (എസ്.പി. ആന്‍ഡ് അസിസ്റ്റന്റ് ഡയറക്ടര്‍, തൃശ്ശൂര്‍ കെ.ഇ.പി.എ.), 2. സി.വി. പാപ്പച്ചന് (ഡെപ്യൂട്ടി കമാന്‍ഡന്റ്, തൃശ്ശൂര്‍ റിസര്‍വ് ബറ്റാലിയന്), 3. എസ്. മധുസൂദനന് ( ഡെപ്യൂട്ടി സൂപ്രണ്ട്, പത്തനം തിട്ട എസ്.ബി.സി.ഐ.ഡി.), 4. എസ്. സുരേഷ് കുമാര്‍, (ഡെപ്യൂട്ടി സൂപ്രണ്ട്, ചങ്ങനാശ്ശേരി ), 5. എന്‍.രാജന് (ഡി.വൈ.എസ്.പി., കോട്ടയം വി.എ.സി.ബി.), 6. കെ.സി. ഭുവനേന്ദ്ര (ഡി.എ.എസ്., ആലപ്പുഴ വി.എ.സി.ബി.), 7. കെ. മനോജ് കുമാര്‍ (എ.എസ്.ഐ., കണ്ണൂര്‍ ട്രാഫിക്), 8. എല്‍. സലോമോന് (അസിസ്റ്റന്റ് കമാന്‍ഡന്റ്, തൃശ്ശൂര്‍ ഐ.ആര്. ബറ്റാലിയന്), 9. പി. രാഗേഷ് (എ.എസ്.ഐ., ക്രൈംബ്രാഞ്ച് ), 10. കെ. സന്തോഷ് കുമാര്‍ (എ.എസ്.ഐ., തൃശ്ശൂര്‍ സ്പെഷ്യല്‍ ബ്രാഞ്ച്).
ഉത്തം ജീവന് രക്ഷാ പതക്കം ലഭിച്ചവര്‍: 1. ജീവന് ആന്റണി 2. കെ.സരിത, 3. എന്‍.എം. കമല്‍ദേവ്, 4. മാസ്റ്റര്‍ വി.പി. ഷമ്മാസ്. ജീവന് രക്ഷാ പതക് ലഭിച്ചവര്‍: 1. മാസ്ററര് പി.പി. അഞ്ചല്‍, 2. അഷുതോഷ് ശര്‍മ.
അഗ്നിരക്ഷാ സേനയില്‍ മൂന്നു പേര് വിശിഷ്ട സേവന പുരസ്കാരത്തിനും രണ്ടുപേര്‍ സ്തുത്യര്‍ഹ സേവന പുരസ്കാരത്തിനും അര്‍ഹരായി. അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍മാരായ സി.ബലറാം ബാബു, പി.എസ്. ശ്രീകിഷോര്‍ എന്നിവരും സി.ഐ.എസ്.എഫിലെ എ.നാരായണനുമാണ് വിശിഷ്ട സേവന പുരസ്കാരം ലഭിച്ചത്. സ്റ്റേഷന് ഓഫീസര്‍ പി.അജിത്ത് കുമാര്‍, ലീഡിങ് ഫയര്മാന് എ.വി. അയൂബ് ഖാന് എന്നിവര്‍ സ്തുത്യര്‍ഹ സേവനത്തിനും അര്‍ഹരായി.
സി.ബി.ഐ. കൊച്ചി ഓഫീസിലെ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് ജോയ് ടി. വര്‍ഗീസ് വിശിഷ്ട സേവാ മെഡലിന് അര്‍ഹനായി.
Content Highlights: 10 police officers from kerala got medal from indian president 2020
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..