പ്രതീകാത്മകചിത്രം| Photo: AFP
ഹൈദരാബാദ്: ഭാരത് ബയോടെക് വികസിപ്പിച്ച മൂക്കിലൂടെ നല്‍കാവുന്ന നേസല്‍ കോവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഹൈദരാബാദില്‍ ആരംഭിച്ചു. ബുധനാഴ്ച പത്ത് വോളണ്ടിയര്‍മാര്‍ വാക്‌സിന്‍ സ്വീകരിച്ചു. ആദ്യഘട്ട വാക്‌സിന്‍ പരീക്ഷണത്തിന്റെ ഭാഗമായി ഹൈദരാബാദില്‍ കഴിഞ്ഞ വെള്ളിയാഴ്ച രണ്ട് പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്നു.
ഹൈദരാബാദിന് പുറമേ പട്‌ന, ചെന്നൈ, നാഗ്പൂര്‍ എന്നീ നഗരങ്ങളിലും നേസല്‍ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഉടന്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ രാജ്യത്താകമാനം 175 പേരിലാണ് നേസല്‍ വാക്‌സിന്‍ പരീക്ഷിക്കുക.
ചെന്നൈയില്‍ പരീക്ഷണത്തിനുള്ള അനുമതി ബുധനാഴ്ചയാണ് ലഭിച്ചത്. വാക്‌സിന്‍ സ്വീകരിക്കാന്‍ താത്പര്യമുള്ളവരെ ഇന്നുമുതല്‍ കണ്ടെത്തും. അതേസമയം നാഗ്പൂരില്‍ പരീക്ഷണത്തിനായി എത്തിക്‌സ് കമ്മിറ്റിയില്‍ നിന്ന് അനുമതി കാത്തിരിക്കുകയാണെന്നും അനുമതി കിട്ടിയ ഉടന്‍ പരീക്ഷണം ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കുത്തിവെപ്പില്ലാതെ മൂക്കിലൂടെ വാക്‌സിന്‍ ഡോസ് സ്വീകരിക്കാം എന്നതാണ് നേസല്‍ വാക്‌സിന്റെ പ്രത്യേകത. വാഷിങ്ടണ്‍ യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനുമായി സഹകരിച്ചാണ് ഭാരത് ബയോടെക് നേസല്‍ വാക്‌സിന്‍ വികസിപ്പിച്ചത്. നേരത്തെ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു.
content highlights: 10 persons given nasal Covid-19 vaccine in Hyderabad, phase-1 trial at other centres soon
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..