മൈസൂരുവിന് സമീപം കാറും ബസും കൂട്ടിയിടിച്ച് കുട്ടികളടക്കം പത്ത് പേർ മരിച്ചു
മൈസൂരു: മൈസൂരുവിലെ ടി നരസിപുരയില്‍ സ്വകാര്യ ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് പത്ത് പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. മരിച്ചവരെല്ലാം ഒരു കുടുംബത്തില്‍പെട്ടവരാണെന്നാണ് വിവരം. ബെല്ലാരി സ്വദേശികളാണ് മരിച്ചവരെല്ലാം.
ഇവര്‍ മൈസൂരുവിലേക്ക് വരുംവഴിയാണ് അപകടം. കൊല്ലഗല്‍ -ടി നരസിപുര്‍ റോഡിലെ കുറുബുരുവില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം.
മൂന്ന് പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റുള്ളവര്‍ ആശുപത്രിയിലേക്ക് പോകും വഴിയും ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.
ഇതിനിടെ മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
Content Highlights: 10 Dead In car, Bus Head-On Collision Near Mysuru


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..