Photo: Screengrab/ https://twitter.com/vishnukant_7
ഭോപ്പാല്‍: മധ്യപ്രദേശിലെ ജബൽപുരിൽ സ്വകാര്യ ആശുപത്രിയിൽ വൻതീപ്പിടിത്തം. ജബൽപുരിലെ ദാമോ നാകയിലെ ന്യൂ ലൈഫ് മൾട്ടി സ്പേഷ്യാലിറ്റി ആശുപത്രിയിലാണ് അഗ്നിബാധയുണ്ടായത്. തിങ്കളാഴ്ചയായിരുന്നു സംഭവം.
തീപ്പിടിത്തത്തിൽ പത്തുപേർ വെന്തു മരിച്ചതായാണ് വിവരം. രണ്ടു പേരുടെ നില ഗുരുതരമെന്ന് ജബൽപുർ ജില്ലാ കളക്ടർ അല്ലയ്യ രാജ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്.
തീപ്പിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് ആകാമെന്നാണ് പ്രാഥമിക നിഗമനം. നിരവധി പേർ ആശുപത്രിക്കകത്ത് കുടുങ്ങിക്കിടക്കുന്നതായി ജബൽപുർ സി.എസ്.പി. അഖിലേഷ് ഗൗർ പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
Content Highlights: 10 dead after fire breaks out at hospital in MP's Jabalpur
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..