ഛത്തീസ്ഗഡിലെ 10 ജില്ലകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍; റായ്പുര്‍ കണ്‍ടെയ്ന്‍മെന്റ് സോണ്‍


പ്രതീകാത്മകചിത്രം | ഫോട്ടോ: എ.എഫ്.പി.

റായ്പുര്‍: ഛത്തീസ്ഗഡില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായതിനെ തുടര്‍ന്ന് തലസ്ഥാനനഗരമായ റായ്പുര്‍ ഉള്‍പ്പെടെയുള്ള പത്ത് ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ദിനംപ്രതിയുള്ള കേസുകള്‍ 900നും 1000 നും ഇടയില്‍ തുടരുന്ന റായ്പുരിനെ കണ്‍ടെയ്ന്‍മെന്റ് സോണായും പ്രഖ്യാപിച്ചിട്ടുണ്ട്.

റായ്പുര്‍ കൂടാതെ ജാഷ്പുര്‍, ബലോദ ബസാര്‍, ജഞ്ച്ഗിര്‍-ചമ്പ, ദുര്‍ഗ്, ഭിലായ്, ദംതാരി, ബിലാസ്പുര്‍ എന്നീ ജില്ലകളില്‍ സെപ്റ്റംബര്‍ 28 വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ഏറ്റവുമധികം രോഗബാധിതരുള്ള റായ്പുരില്‍ ഇതുവരെ 26,000 ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വൈറസ് വ്യാപനം ഫലപ്രദമായി തടയാന്‍ ജില്ല മൊത്തമായി കണ്‍ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും ജില്ലാ അതിര്‍ത്തികള്‍ ഈ കാലയളവിലേക്ക് അടച്ചിടുമെന്നും ജില്ലാ കളക്ടര്‍ എസ് ഭാരതി ദാസന്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.

കൂടാതെ, എല്ലാ കേന്ദ്ര, സംസ്ഥാന, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും അടച്ചിടും. കോവിഡ് പ്രതിരോധ-നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാരും സേവനത്തില്‍ തുടരണം. പൊതുയോഗമോ റാലിയോ അനുവദിക്കുന്നതല്ലെന്നും ഉത്തരവില്‍ പറയുന്നു. പലചരക്കു കടകളുള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതല്ല. മെഡിക്കല്‍ ഷോപ്പുകള്‍ പ്രവര്‍ത്തിക്കുമെങ്കിലും വീടുകളില്‍ മരുന്നെത്തിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കും.

രാവിലെ ആറ് മുതല്‍ എട്ട് മണി വരെയും വൈകീട്ട് അഞ്ച് മുതല്‍ ആറര മണിവരെയും പാല്‍വില്‍പനകേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും അടിയന്തര സര്‍വീസ് നടത്തുന്ന സ്വകാര്യവാഹനങ്ങള്‍ക്കും ആംബുലന്‍സുകള്‍ക്കും മാത്രം പെട്രോള്‍ പമ്പുകലില്‍ നിന്ന് ഇന്ധനം ലഭ്യമാവും. ഗ്യാസ് സിലിണ്ടറുകള്‍ക്കുള്ള ഓഡര്‍ ഫോണ്‍ വഴി സ്വീകരിക്കാനും അവ വീടുകളിലെത്തിക്കാനും വിതരണക്കാര്‍ക്ക് അനുവാദമുണ്ട്.

അവശ്യസേവനങ്ങളായ ആരോഗ്യം, വൈദ്യുതി, ജലവിതരണം, ശുചീകരണപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല. ജില്ലാതിര്‍ത്തി കടക്കുന്നവര്‍ക്ക് ഇ-പാസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഛത്തീസ്ഗഡില്‍ ഇതുവരെ കോവിഡ് രോഗികളുടെ എണ്ണം 86,183 ഉം മരിച്ചവരുടെ എണ്ണം 677 ഉം ആണ്. നിലവില്‍ 37,853 സജീവ രോഗികള്‍ സംസ്ഥാനത്തുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

Content Highlights: 10 Chhattisgarh Districts Under Lockdown, Capital Raipur Containment Zone

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented