-
ഷില്ലോങ്: പൗരത്വനിയമ ഭേദഗതി, ഇന്നര്‍ലൈന്‍ പെര്‍മിറ്റ് എന്നിവയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ മേഘാലയയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഖാസി വിദ്യാര്‍ത്ഥി യൂണിയന് (കെ.എസ്.യു) അംഗമാണ് കൊല്ലപ്പെട്ടത്. ഗോത്ര ഇതര വിഭാഗങ്ങളും ഖാസി വിദ്യാര്‍ത്ഥി യൂണിയന് അംഗങ്ങളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
സംഘര്‍ഷങ്ങളെ തുടര്‍ന്ന് ആറ് ജില്ലകളില്‍ ഇന്‍ര്‍നെറ്റ് സര്‍വീസ് താത്കാലികമായി വിച്ഛേദിച്ചു. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തും ഇന്നര്‍ലൈന്‍ പെര്‍മിറ്റിനെ അനുകൂലിച്ചും ഖാസി വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഘര്‍ഷം.
നിരവധി വിദ്യാര്‍ഥികള്‍ക്കും പോലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇന്നര്‍ലൈന്‍ പെര്‍മിറ്റ് നടപ്പാക്കുന്നതിന് നിയമസഭ പ്രമേയം പാസാക്കിയിട്ടുണ്ടെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുവരെ വിജ്ഞാപനം ഇറക്കിയിട്ടില്ല.
Content Highlights: 1 Killed In Clash During Meeting On Citizenship Law In Meghalaya
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..