ചെന്നൈ: തമിഴ്‌നാട്ടിലെ സേലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് മൂന്ന് വീടുകള്‍ തകര്‍ന്നു. ഒരാള്‍ മരിച്ചു. മൂന്നു പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അഞ്ചു പേരെ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് അപകടം.

വീട്ടില്‍ ഭക്ഷണം ഉണ്ടാക്കിക്കൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സേലത്തെ കരിങ്കല്‍ പെട്ടിയിലെ തെരുവിലാണ് സംഭവം. അപകടം ഉണ്ടായ വീടും തൊട്ടടുത്തുള്ള രണ്ടു വീടും തകര്‍ന്ന് നിലം പതിക്കുകയായിരുന്നു. രക്ഷപ്പെടുത്തിയ അഞ്ചുപേരെ സേലത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുങ്ങിക്കിടക്കുന്നവരില്‍ ഒരു കുട്ടിയും ഉണ്ട് എന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 

Content Highlights: 1 death as building collapses after cylinder blast