15 ദിവസത്തിനുളളില്‍ 1.92 കോടി വാക്‌സിന്‍ ഡോസുകള്‍ കൂടി സംസ്ഥാനങ്ങള്‍ക്ക് നൽകും


പ്രതീകാത്മക ചിത്രം | ഫോട്ടോ:പി.ടി.ഐ.

ന്യൂഡൽഹി: അടുത്ത 15 ദിവസത്തിനുളളിൽ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങൾക്ക് ഒരു കോടി 92 ലക്ഷം വാക്സിൻ ഡോസുകൾ സൗജന്യമായി നൽകുമെന്ന് കേന്ദ്രം. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങളിൽ വാക്സിൻ ക്ഷാമം റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് കൂടുതൽ വാക്സിൻ കൈമാറുമെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്.

വരുന്ന രണ്ടാഴ്ചക്കാലത്തേയ്ക്ക് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഉള്ള കേന്ദ്രസർക്കാർ വാക്സിൻ വിഹിതം, ഉപഭോഗ രീതി അനുസൃതമായും, രണ്ടാംവട്ട ഡോസ് സ്വീകർത്താക്കളുടെ എണ്ണം അനുസരിച്ചും ആണ് നിർണയിച്ചിട്ടുള്ളത്.

2021 മെയ് 16 മുതൽ 31 വരെയുള്ള കാലയളവിൽ 1.92 കോടി കോവിഷീൽഡ്-കോവാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി ലഭ്യമാക്കും. ഇതിൽ 1.63 കോടി ഡോസ് കോവിഷീൽഡും, 29.49 ലക്ഷം ഡോസ് കോവാക്സിനും ഉൾപ്പെടുന്നു.

വാക്സിൻ വിതരണത്തിന്റെ സമയക്രമം മുൻകൂട്ടി ലഭ്യമാക്കുന്നതാണ്. തങ്ങൾക്ക് ലഭിക്കുന്ന വാക്സിൻ നീതിപൂർവകവും, കാര്യക്ഷമവുമായ രീതിയിൽ ഉപയോഗപ്പെടുത്താനും, വാക്സിൻ പാഴാക്കൽ പരമാവധി കുറയ്ക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്ന് സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത കൊവിഡ് വാക്സിൻ ഡോസുകളുടെ എണ്ണം 18 കോടിയോളം ആണ് (ഇന്ന് രാവിലെ ഏഴ് വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം 17.93 കോടി). രാജ്യത്തെ കോവിഡ്-19 പ്രതിരോധ കുത്തിവെയ്പ് വിജയകരമായി 118 ദിവസങ്ങൾ പൂർത്തീകരിച്ചിരിക്കുന്നു. 114 ദിവസം കൊണ്ട് 17 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്ത ഇന്ത്യ, ഈ നേട്ടം ഏറ്റവും വേഗതയിൽ സ്വന്തമാക്കിയ രാജ്യം ആണ്. ഇത്രതന്നെ ഡോസുകൾ വിതരണം ചെയ്യാൻ യു എസ്എ 115 ദിവസവും ചൈന 119 ദിവസവും ആണ് എടുത്തത്.

കൊവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട 'ഉദാരവൽകൃത വിലനിർണയ - വർദ്ധിത ദേശീയ കോവിഡ് 19 പ്രതിരോധ കുത്തിവെപ്പ് നയം '(Liberalized Pricing and Accelerated National COVID-19 Vaccination Strategy) 2021 മെയ് ഒന്നുമുതൽ രാജ്യമൊട്ടാകെ നടപ്പാക്കിവരുന്നു. ഇത് പ്രകാരം ലഭ്യമായ വാക്സിൻ ഡോസുകളിൽ 50% ഭാരത സർക്കാർ, സംസ്ഥാന കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുന്നു. ശേഷിക്കുന്ന 50 ശതമാനം വാക്സിൻ ഉൽപാദകരിൽ നിന്നും സംസ്ഥാനങ്ങൾക്കും, കേന്ദ്രഭരണ പ്രദേശങ്ങൾക്കും, സ്വകാര്യ ആശുപത്രികൾക്കും നേരിട്ട് വാങ്ങാൻ സാധിക്കും.

2021 മെയ് 1 മുതൽ 15 വരെയുള്ള കഴിഞ്ഞ രണ്ടാഴ്ചക്കാലം 1.7 കോടിയിലേറെ വാക്സിൻ ഡോസുകൾ ആണ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കിയത്. ഇതിനുപുറമേ 2021 മെയിൽ 4.39 കോടി ഡോസിലേറെ കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും നേരിട്ട് വാങ്ങുന്നതിനായും ലഭ്യമാക്കിയിരുന്നു.

Content Highlights:1 crore COVID 19 vaccines to Statse UTs free of cost in next 15 days

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


08:25

'ദർശന' പാടിയും മലയാളം പറഞ്ഞും പഠിച്ചും വിജയ് ദേവരകൊണ്ടയും അനന്യയും

Aug 19, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented